city-gold-ad-for-blogger

Chamber of Commerce | ശാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് മെമ്പറായി കാസര്‍കോട് സ്വദേശി ജമാല്‍ ബൈത്താനെ തിരഞ്ഞെടുത്തു

ശാര്‍ജ: (www.kasargodvartha.com) പ്രവാസി മലയാളികളുടെ നിക്ഷേപ കൂട്ടായ്മയായ സിംടെക് പ്രോപര്‍ടീസ് ഗ്രൂപ് ചെയര്‍മാന്‍ ജമാല്‍ ബൈത്താനെ ശാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂടീവ് കമിറ്റി മെമ്പറായി തിരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഏക പ്രവാസി മലയാളിയാണ് ജമാല്‍ ബൈത്താന്‍. തൃക്കരിപ്പൂര്‍ വടക്കുമ്പാട് സ്വദേശിയാണ്.
         
Chamber of Commerce | ശാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് മെമ്പറായി കാസര്‍കോട് സ്വദേശി ജമാല്‍ ബൈത്താനെ തിരഞ്ഞെടുത്തു

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി യുഎഇയില്‍ വ്യാപാര രംഗത്തുള്ള ജമാല്‍ ബൈത്താന്‍ ശാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോടെല്‍ ആന്‍ഡ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപായ ബൈത്താന്‍സ് ഗ്രൂപിന്റെ മാനജിംഗ് ഡയറക്ടര്‍ കൂടിയാണ്. കാരുണ്യ മേഖലകളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും നിറ സാന്നിധ്യമായ ഇദ്ദേഹം ശാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ്, തിരുവനന്തപുരം സിഎച് സെന്റര്‍ വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

Keywords: Sharja-News, UAE-News, Jamal Baithan Kasaragod, Sharjah Chamber of Commerce, Gulf News, Malayalam News, Jamal Baithan from Kasaragod elected as member of Sharjah Chamber of Commerce.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia