കോഴി, താറാവ്, കാട തുടങ്ങിയ പക്ഷികൾക്ക് ഒന്നിന് ഒരു രൂപയും പശു, എരുമ, പോത്ത് തുടങ്ങിയ കന്നുകാലികൾക്ക് ഒന്നിന് 75 രൂപയുമാണ് എൻട്രി ഫീസ്. ആട്, ചെമ്മരിയാട്, പന്നി തുടങ്ങിയവയ്ക്ക് ഒന്നിന് 65 രൂപ വീതമാണ് നൽകേണ്ടത്. ഏപ്രിൽ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിലായത്. ഈ നിയമം കർശനമാക്കിയാൽ വലിയ സാമ്പത്തിക വരുമാനം സംസ്ഥാനത്തിന് കിട്ടും. എന്നാൽ, ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർമാരുടെ സംരക്ഷണത്തിനും പരിശോധനയ്ക്കും പൊലീസിന്റെയോ മറ്റോ സഹായം ലഭിക്കാത്തത് കൊണ്ട് സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.
സുള്ള്യ, പുത്തൂർ ഭാഗങ്ങളിൽ നിന്നും വളർത്താനായി കൊണ്ടുവരുന്ന പശുക്കൾക്ക് കർഷകർ കൃത്യമായി തന്നെ പ്രവേശന ഫീസ് നൽകുന്നുണ്ടെന്ന് ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർമാർ പറയുന്നു. അതേസമയം ഇറച്ചിക്കോഴികളുമായും അറുക്കാനായി കന്നുകാലികളെയും കയറ്റിക്കൊണ്ടുവരുന്ന വാഹനങ്ങൾ ഒരു തരത്തിലും തങ്ങൾ ലൈറ്റ് കാണിച്ചാൽ നിർത്താറില്ലെന്നാണ് ഡ്യൂടിയിലുള്ള ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർമാർ വ്യക്തമാക്കുന്നത്.
നേരത്തെ കോഴികൾക്കും മറ്റും 'വാറ്റ്' നിലവിൽ ഉണ്ടായിരുന്നു. എന്നാൽ ജിഎസ്ടി വന്നതോടെ സർകാരിന് ഇത്തരത്തിൽ ഒരു വരുമാനവും ലഭിക്കാത്ത സ്ഥിതിയായിരുന്നു. ഇതിന് പരിഹാരമായാണ് എൻട്രി ഫീസുമായി സംസ്ഥാന സർകാർ അതിർത്തികളിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. ഇതാണ് ഇപ്പോൾ പാളിയിരിക്കുന്നതെന്നാണ് വിമർശനം.
Keywords: Inspection, Check Posts, Border, Chicken, Cattle, Livestock, Inspector, Entry Fee, Police, GST, Inspection of livestock inspectors at border check posts is ineffective.