യുവാവിന്റെ സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വ്യാഴാഴ്ച രാത്രിയോടെ, വെള്ളിയാഴ്ച രാവിലെ ഹാജരാകണമെന്ന നിബന്ധനയോടെ യുവാവിനെ വിട്ടയക്കുകയായിരുന്നു. പരാതിക്കാരോടും വെള്ളിയാഴ്ച സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. കാറിന്റെ പെയിന്റ് ശരിയാക്കണമെങ്കില്‍ 1.10 ലക്ഷം രൂപ ചിലവുണ്ടെന്നാണ് കാറുടമ വ്യക്തമാക്കിയിട്ടുള്ളത്. ഇത് യുവാവ് ശരിയാക്കുകയാണെങ്കില്‍ കേസില്ലാതെ താക്കീത് മാത്രമാക്കി പ്രശ്നം പരിഹരിക്കാനാണ് പൊലീസിനോട് കരാറുകാരന്‍ അഭ്യര്‍ഥിച്ചിട്ടുള്ളത്. ഇതിന് തയ്യാറായില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
അതിനിടെ കാര്‍ താക്കോല്‍ കൊണ്ട് ചുരണ്ടി കേടുവരുത്തിയത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍, പാര്‍കിംഗ് സ്ഥലത്ത് അന്യ സംസ്ഥാന രജിസ്ട്രേഷന്‍ കാര്‍ കണ്ടതിനാലും, ഈ കാറില്‍ വന്ന കരാറുകാരനെ അന്യ സംസ്ഥാന രജിസ്‌ട്രേഷനില്‍ തന്നെയുള്ള ബിഎംഡബ്‌ള്യു കാറില്‍ ഇയാളുടെ സുഹൃത്ത് കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടും അസൂയ തോന്നിയാണ് ബോധപൂര്‍വം കാറിന് കേടുവരുത്തിയതെന്നാണ് യുവാവ് മറുപടി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
യുവാവിന്റെ മറുപടി പൊലീസ് അമ്പരപ്പോടെയാണ് കേട്ടത്. നിസാരമായ കാര്യത്തിന് പോലും വൈരാഗ്യം തോന്നുന്ന രീതിയിലേക്ക് ആളുകളുടെ സ്വഭാവം മാറുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്ന് പൊലീസ് പറയുന്നു. ചെര്‍ക്കള സ്വദേശിയുടെ അരക്കോടിയിലേറെ രൂപ വിലവരുന്ന ഫോര്‍ച്യൂണര്‍ കാറിനാണ് കഴിഞ്ഞ ദിവസം താക്കോല്‍ കൊണ്ട് ചുരണ്ടി കേടുവരുത്തിയതായി പൊലീസിന് പരാതി ലഭിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Keywords: CCTV News, Police Complaint News, Kerala News, Malayalam News, Kasaragod News, Crime News, Arrested, Incident of damaging car: Police caught youth.
< !- START disable copy paste -->