city-gold-ad-for-blogger

Arrested | ഇദ്‌രീസ് പാശ വധം: മുഖ്യപ്രതി പുനീതും കൂട്ടാളികളും രാജസ്താനില്‍ അറസ്റ്റില്‍

മംഗ്‌ളുറു: (www.kasargodvartha.com) കാലിക്കച്ചവടക്കാരന്‍ ഇദ്‌രീസ് പാശയെ (41) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പുനീത് കെരെഹള്ളിയെയേയും കൂട്ടാളികളേയും കര്‍ണാടക രാമനഗര പൊലീസ് പ്രത്യേക സംഘം ബുധനാഴ്ച രാജസ്താനില്‍ നിന്ന് അറസ്റ്റ് ചെയ്തു.
   
Arrested | ഇദ്‌രീസ് പാശ വധം: മുഖ്യപ്രതി പുനീതും കൂട്ടാളികളും രാജസ്താനില്‍ അറസ്റ്റില്‍

അനധികൃത കാലിക്കടത്ത് ആരോപിച്ച് പുനീതും സംഘവും കഴിഞ്ഞ വെള്ളിയാഴ്ച രാത്രി, രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട് ഇദ്‌രീസ് പാശയെയും ഒപ്പമുള്ളവരെയും അക്രമിച്ചുവെന്നാണ് കേസ്. പിറ്റേന്ന് രാവിലെയായിരുന്നു ഇദ്രീസിന്റെ മൃതദേഹം സാത്തനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് കണ്ടെത്തിയത്.

അക്രമികളെ കണ്ടെത്താന്‍ നാല് പൊലീസ് സംഘങ്ങളെ രാമനഗര ജില്ല പൊലീസ് സൂപ്രണ്ട് കാര്‍ത്തിക് റെഡ്ഢി നിയോഗിച്ചിരുന്നു. പുനീതിനൊപ്പം നാല് കൂട്ടാളികളും പിടിയിലായതായി എസ് പി പറഞ്ഞു.
         
Arrested | ഇദ്‌രീസ് പാശ വധം: മുഖ്യപ്രതി പുനീതും കൂട്ടാളികളും രാജസ്താനില്‍ അറസ്റ്റില്‍

Keywords:  Puneeth Kerehalli,  Idrees Pasha,   News, National, Top-Headlines, Mangalore, Arrested, Crime, Murder, Rajasthan, Idrees Pasha Murder-Accused Puneeth Kerehalli Arrested From Rajasthan.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia