ദേശീയപാത വികസനം ജനങ്ങൾക്ക് കൂടുതൽ സൗകര്യം നൽകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിൽ ജനജീവിതം ദുസഹമാകുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു പ്രദേശത്തെ രണ്ടായി പിളർത്തുക, ഒരിക്കലും അടുക്കാൻ കഴിയാത്ത വിധം ജനങ്ങളെ ഒറ്റപ്പെടുത്തുക എന്നതല്ല ദേശീയപാത വികസനം കൊണ്ട് ജനങ്ങൾ ആഗ്രഹിച്ചത്. പക്ഷെ അതാണിവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. മതിലുകൾ കെട്ടി നാടിനെ രണ്ടായി പിളർത്തിയിരിക്കുന്നു. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പറ്റുന്നില്ല. രോഗികൾക്ക് ആശുപത്രിയിലെത്താൻ സാധിക്കുന്നില്ല. ആരാധനാലയങ്ങളിലേക്കു അടുക്കാൻ കഴിയുന്നില്ല. കുടുംബങ്ങൾ തമ്മിൽ ബന്ധപ്പെടാനാവുന്നില്ല. മൃതദേഹങ്ങൾ ഖബർസ്ഥാനിലേക്കും ശ്മശാനത്തിലേക്കും എത്തിക്കാൻ കഴിയുന്നില്ല.
വികസനത്തിന്റെ പേരിലുള്ള ഈ ദുരിതത്തെയാണ് ജനങ്ങൾ വെറുക്കുന്നത്. അല്ലാതെ വികസനത്തെയല്ല. എല്ലായിടങ്ങളിലും പ്രതിഷേധവും അമർഷവുമാണ്. അശാസ്ത്രീയമായ നിർമാണമാണ് നടന്നുവരുന്നത്. മേൽപാലം അനിവാര്യമായും വേണ്ടിടത്ത് അതില്ല. ചിലയിടങ്ങളിൽ അടിപ്പാത അത്യന്താപേക്ഷിതമാണ്. പക്ഷെ അവിടങ്ങളിൽ അടിപ്പാതകളില്ല. എവിടെയെങ്കിലും അനുവദിച്ചിട്ടുണ്ടെങ്കിൽ തന്നെ ഒരു പശുവിന് പോലും കടന്നു പോകാൻ പറ്റാത്ത വീതിയിലാണെന്നും എംഎൽഎ കുറ്റപ്പെടുത്തി.
Keywords: News, Kasaragod, National Highway, Flyover, NA Nellikkunnu, Union Minister, Flyover should be constructed at Naimarmoola, NA Nellikkunnu sent letter to Union Minister Nitin Gadkari and others.< !- START disable copy paste -->