ഹൈകോടതി ജഡ്ജാവാനുള്ള പ്രമോഷന്‍ ലിസ്റ്റിലുള്ള കൃഷ്ണകുമാറിന് ജൂലൈ വരെ കാസര്‍കോട് സര്‍വീസുണ്ട്. ഇനിയുള്ള കേസ് നടപടികള്‍ക്ക് രണ്ടാഴ്ച മാത്രമേ സമയം വേണ്ടി വരികയുള്ളൂവെന്നത് കൊണ്ട് ഇപ്പോഴത്തെ ജില്ലാ ജഡ്ജ് തന്നെ കേസില്‍ വിധി പറയുമെന്നാണ് കരുതുന്നത്. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വിചാരണ പൂര്‍ത്തിയാക്കി കേസില്‍ അഭിഭാഷകര്‍ തമ്മിലുള്ള വാദപ്രതിവാദം മാര്‍ച് 24നാണ് ആരംഭിച്ചത്. ശനിയാഴ്ച കേസ് വാദപ്രതിവാദത്തിനായി പരിഗണിച്ചപ്പോഴാണ് പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രില്‍ 25ലേക്ക് നീട്ടിവെച്ചത്.
കോടതികള്‍ വേനല്‍കാല അവധിയിലേക്ക് നീങ്ങുമ്പോഴാണ് റിയാസ് മൗലവി കേസിന്റെ വാദപ്രതിവാദം മൂന്നാഴ്ചയോളം നീട്ടിയിരിക്കുന്നത്. സ്പെഷ്യല്‍ പ്രോസിക്യൂടര്‍ അഡ്വ. എം അശോകന്‍, അഡ്വ. ടി ഷാജിത്ത്, അഡ്വ. അരുണ്‍ കുമാര്‍ കെപി എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്. പ്രതിഭാഗത്തിന് വേണ്ടി തലശേരി ബാറിലെ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. സുനില്‍ കുമാറാണ് ഹാജരാകുന്നത്.
2017 മാര്‍ച് 20ന് രാത്രി ചൂരിയിലെ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദിനോടനബുന്ധിച്ചുള്ള താമസ സ്ഥലത്ത് അതിക്രമിച്ച് കയറി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളെ മൂന്ന് ദിവസത്തിനകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (22), നിധിന്‍ കുമാര്‍ (21), അഖിലേഷ് എന്ന അഖില്‍ (27) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായത് മുതല്‍ പ്രതികള്‍ ജയിലില്‍ തന്നെയാണ്.
Keywords: Kasaragod, Kerala, News, Murder-Case, Case, High Court, Accuse, Police, Arrest, Police Station, Top-Headlines, Final argument in Riyaz Moulavi murder case postponed to April 25.
< !- START disable copy paste -->