-സൂപ്പി വാണിമേല്‍
മംഗ്‌ളുറു: (www.kasargodvartha.com) മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ പാര്‍ലമെന്ററി രാഷ്ട്രീയം ഉപേക്ഷിച്ചു. ഇനി താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അദ്ദേഹം ചൊവ്വാഴ്ച പാര്‍ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്ക് കത്തയച്ചു. അടുത്ത മാസം 10ന് കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് 75 കാരനായ ഷിവമോഗ്ഗ എംഎല്‍എയുടെ പിന്മാറ്റം. ഇദ്ദേഹത്തിന്റെ പേര് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഡെല്‍ഹിയില്‍ പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥി പട്ടികയില്‍ ഇല്ലെന്ന് പാര്‍ലിമെന്ററി ബോര്‍ഡ് അംഗം മുന്‍ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ സൂചന നല്‍കിയിരുന്നു.
'അല്ലാഹുവിന് എന്താ ചെവി കേള്‍ക്കില്ലേ...' എന്ന മംഗ്‌ളൂറില്‍ പാര്‍ടി റാലിയിലെ ചോദ്യമാണ് വിവാദങ്ങളുടെ ആശാനായ ഈശ്വരപ്പയുടെ ഒടുവിലത്തെ ആക്ഷേപം. താന്‍ പ്രസംഗിച്ചു നില്‍ക്കെ പരിസരത്തെ മുസ്ലിം ആരാധനാലയത്തില്‍ നിന്ന് ബാങ്ക് വിളി മുഴങ്ങിയതായിരുന്നു പ്രകോപനം. ചെങ്കോട്ടയില്‍ കാവിക്കൊടി ഉയരുന്ന കാലം തന്റെ അനന്തര തലമുറകളില്‍ വരുമെന്ന പ്രതീക്ഷ ഈശ്വരപ്പ പ്രസംഗങ്ങളില്‍ പ്രകടിപ്പിച്ചിരുന്നു.
ജഗദീഷ് ഷെട്ടര്‍ മന്ത്രിസഭയില്‍ 2012-2013 ഉപമുഖ്യമന്ത്രിയായിരുന്ന ഈശ്വരപ്പ നടപ്പ് കര്‍ണാടക മന്ത്രിസഭയില്‍ പഞ്ചായത് - ഗ്രാമവികസന വകുപ്പിന്റെ ചുമതല വഹിച്ചു. എന്നാല്‍ പാര്‍ടി നേതാവായ കരാറുകാരന്റെ ആത്മഹത്യ കുറിപ്പില്‍ ഈശ്വരപ്പ 40 ശതമാനം കമീഷന്‍ ആവശ്യപ്പെട്ടതാണ് കാരണം എന്ന് പറഞ്ഞതിനെത്തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു.
Eshwarappa | കര്‍ണാടക ബിജെപി നേതാവ് ഈശ്വരപ്പ പാര്‍ലമെന്ററി രാഷ്ട്രീയം ഉപേക്ഷിച്ചു
കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഷിവമോഗ്ഗ എംഎല്‍എയുടെ പിന്മാറ്റം
#Karnataka-Election-News, #KS-Eshwarappa-News, #BJP-News,