city-gold-ad-for-blogger

Water Project | ഇവിടെ വെള്ളമില്ല, വെറും തള്ള് മാത്രം! എങ്ങുമെത്താതെ കുടിവെള്ള പദ്ധതി

മടിക്കൈ: (www.kasargodvartha.com) മടിക്കൈയിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കും എന്ന പ്രഖ്യാപനത്തോടെയുള്ള ജല അതോറിറ്റിയുടെ പദ്ധതി പുരോഗമിക്കുന്നതിനിടെ വെള്ളം ശേഖരിക്കേണ്ട മണക്കടവ് ചാൽ വറ്റി വരണ്ടു. ഏഴ് കോടി രൂപയ്ക്ക് മൈത്തടത്തിന് മുകളിലെ മൈലാട്ടിപ്പാറയിൽ മൂന്ന് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് പണിതിരുന്നു. ഇവിടെ നിന്ന് വീടുകളിലേക്ക് വെള്ളം ശുദ്ധീകരിച്ച് എത്തിക്കാൻ റോഡ് കീറി പൈപിടുകയാണ്.

Water Project | ഇവിടെ വെള്ളമില്ല, വെറും തള്ള് മാത്രം! എങ്ങുമെത്താതെ കുടിവെള്ള പദ്ധതി

ഇതിനിടെ കഴിഞ്ഞ മാർച് മാസത്തോടെ തന്നെ ചാലിൽ ചരൽ മാത്രമായി. ജില്ലാ പഞ്ചായത് ഇടപെട്ട് മാനൂരി മുതൽ അരയി വരെ ഒഴുകുന്ന പുഴയിൽ നിന്ന് ചരൽ നീക്കി സംഭരണ ശേഷി കൂട്ടാൻ 15 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ പദ്ധതി എങ്ങുമെത്താത്തതോടെ കൃഷിയടക്കം കരിഞ്ഞു. കാസർകോട് വികസന പാകേജിൽ ഒരു കോടി രൂപയ്ക്ക് ചരൽ നീക്കുമെന്ന പ്രഖ്യാപനവും പാഴായി.

Water Project | ഇവിടെ വെള്ളമില്ല, വെറും തള്ള് മാത്രം! എങ്ങുമെത്താതെ കുടിവെള്ള പദ്ധതി

നീലേശ്വരം പുഴയുടെ കൈവഴിയായി ഒഴുകുന്ന പുഴയുടെ ജല സംഭരണ ശേഷി കൂട്ടി കണിച്ചിറ കേന്ദ്രമാക്കി ബോടിങ് തുടങ്ങുമെന്നായിരുന്നു പഞ്ചായതിൻ്റെ പ്രഖ്യാപനം. സ്വപ്നങ്ങൾ പ്രഖ്യാപിച്ച് കയ്യടി നേടിയവർ കുടിവെള്ളമെത്തിക്കുന്ന ലോറിയിലെ പൈപ് പിടിച്ച് ഫോടോ എടുക്കുന്ന തിരക്കിലാണെന്നും പ്രദേശവാസികൾ പരിഹസിക്കുന്നു.

Water Project | ഇവിടെ വെള്ളമില്ല, വെറും തള്ള് മാത്രം! എങ്ങുമെത്താതെ കുടിവെള്ള പദ്ധതി

മണക്കടവിൽ പുതിയൊരു തടയണ വേണമെന്ന ആവശ്യം ശക്തമായിരുന്നു. അത് നടപ്പാക്കിയ ശേഷമേ മൈലാട്ടി പാറയിലേക്ക് വെള്ളമെടുക്കാവൂ എന്ന് വാദിച്ച് പ്രാദേശിക പ്രതിഷേധവും ഉണ്ടായിരുന്നു. ഇതിനെ സമ്മർദത്തിലൂടെ ഒതുക്കിയവർ ഇപ്പോൾ മിണ്ടുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

Keywords: Kasaragod, News, Kerala, Top-Headlines, Kasaragod-News, Drinking Water, Project, Road, River, Drinking water project without reaching anywhere.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia