Join Whatsapp Group. Join now!
Aster MIMS 10/10/2023

Vande Bharat | വേണം മംഗ്‌ളുറു - എറണാകുളം പാതയില്‍ വന്ദേ ഭാരത് സര്‍വീസ്; ആവശ്യം ശക്തം; സമയക്രമവും അവതരിപ്പിച്ച് യാത്രക്കാര്‍; മംഗ്‌ളുറു സെന്‍ട്രലില്‍ വന്ദേ ഭാരത് റേകിന്റെ അറ്റകുറ്റപ്പണിയുടെ പ്രവൃത്തിക്ക് ടെന്‍ഡര്‍ ക്ഷണിച്ചതില്‍ പുത്തന്‍ പ്രതീക്ഷകളോടെ കാസര്‍കോട്ടുകാര്‍

ശക്തമായ സമ്മർദം ഉയരണം #Railway-News, #Vande-Bharat-Express, #Kasaragod-Railway-News, #Train-News, #മലബാര്‍-വാര്‍ത്തകള്‍
-നിസാര്‍ പെറുവാഡ്

കാസര്‍കോട്: (www.kasargodvartha.com) കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസില്‍ നിന്ന് കാസര്‍കോടിനെ അവഗണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മംഗ്‌ളുറു - എറണാകുളം പാതയില്‍ വന്ദേ ഭാരത് സര്‍വീസ് തുടങ്ങണമെന്ന ആവശ്യം ശക്തമായി. കേരളത്തിലെ അടുത്ത വന്ദേ ഭാരത് ട്രെയിനുകള്‍ മംഗ്‌ളുറു - എറണാകുളം, ബെംഗ്‌ളുറു റൂടുകളില്‍ സര്‍വീസ് നടത്തുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിക്കുന്നതായി റിപോര്‍ടുകളുണ്ട്. ഇത് യാഥാര്‍ഥ്യമായാല്‍ യാത്രാദുരിതം നേരിടുന്ന ഉത്തരമലബാറുകാര്‍ക്ക് ഏറെ അനുഗ്രഹമാകും.
       
Railway-News, Vande-Bharat-Express, Kasaragod-Railway-News, Train-News, Kerala News, Malayalam News, Kasaragod News, Demand to start Vande Bharat service on Mangaluru - Ernakulam route.

മെയ് 10ന് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഇപ്പോള്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതായാണ് വിവരം. അതിനിടെ മംഗ്‌ളുറു സെന്‍ട്രലില്‍ വന്ദേ ഭാരത് റേകിന്റെ അറ്റകുറ്റപ്പണിയുടെ പ്രവൃത്തിക്ക് ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. സീനിയര്‍ ഡിവിഷണല്‍ ഇലക്ട്രികല്‍ എന്‍ജിനീയര്‍ ക്ഷണിച്ച ടെന്‍ഡര്‍ ഏപ്രില്‍ 21ന് അവസാനിക്കും. കരാര്‍ ലഭിച്ച തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ.

കൂടാതെ മംഗ്‌ളുറു സെന്‍ട്രലില്‍ രണ്ട് പുതിയ പ്ലാറ്റുഫോമുകള്‍ കൂടി ഒരു മാസത്തിനകം പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാകും. മംഗ്‌ളൂറില്‍ നിന്ന് പുതിയ വണ്ടികള്‍ കേരളത്തിലേക്ക് ഓടിക്കുന്നതിന് ദക്ഷിണ കന്നഡയിലെ ജനപ്രതിനിധികള്‍ ഉള്‍പെടെ ചിലര്‍ എതിര് നില്‍ക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്. എന്നിരുന്നാലും സിംഗിള്‍ ട്രാക് ഉള്ള കൊങ്കണില്‍ വന്ദേ ഭാരത് ഓടിക്കാന്‍ ഇപ്പോള്‍ പ്രയാസമുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അഭിപ്രായപ്പെടുന്നു. ഹാസനിലേക്കുള്ള പശ്ചിമ ഘട്ട നിരകളിലൂടെയും അതിവേഗ വണ്ടി പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ മംഗ്‌ളുറു - എറണാകുളം റൂടില്‍ വന്ദേ ഭാരത് സര്‍വീസ് നടത്താമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിലെ ഏറ്റവും വലിയ വാണിജ്യ നഗരമാണ് കൊച്ചി. കര്‍ണാടകയിലെ രണ്ടാമത്തെ വലിയ വാണിജ്യ നഗരവും ദക്ഷിണേന്‍ഡ്യയിലെ വിദ്യാഭ്യാസ, മെഡികല്‍ ഹബുമാണ് മംഗ്‌ളുറു. എന്നാല്‍, ഏറെ പ്രാധാന്യമുള്ള ഈ രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ട്രെയിനുകള്‍ കുറവാണ് എന്നതാണ് വസ്തുത. ഉച്ചകഴിഞ്ഞ് എറണാകുളത്ത് നിന്ന് വടക്കന്‍ മലബാറിലേക്കും മംഗ്‌ളൂറിലേക്കും സൗകര്യപ്രദമായ ദൈനംദിന പകല്‍ ട്രെയിനില്ല. മണ്‍സൂണ്‍ സമയത്ത് വൈകീട്ട് 5.10ന് ശേഷവും മറ്റ് സമയങ്ങളില്‍ വൈകീട്ട് 6.05 മണിക്കൂറിന് ശേഷവും കോഴിക്കോട്ടു നിന്ന് കാസര്‍കോട്ടേക്കും മംഗ്‌ളൂറിലേക്കും ട്രെയിനില്ല.

കാസര്‍കോട് ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് ഒരു സൂപര്‍ഫാസ്റ്റ് ട്രെയിന്‍ ഓഫീസ് സമയത്തിന് തൊട്ടുമുമ്പ് എത്തണം എന്നത് യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമാണ്. നിലവിലുള്ള പരശുറാം എക്സ്പ്രസിലാകട്ടെ എപ്പോഴും കനത്ത തിരക്കാണ്. വളരെ ജനസാന്ദ്രതയുള്ളതും വാണിജ്യപരവുമായ പ്രദേശമാണെങ്കിലും മലബാറിലും സൗത് കാനറയിലും ജനശദാബ്ദി, ശതാബ്ദി അല്ലെങ്കില്‍ വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള സെമി സൂപര്‍ സ്പീഡ് ട്രെയിനുകളൊന്നും ഇതുവരെ ഓടുന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ മംഗ്‌ളൂറില്‍ നിന്ന് എറണാകുളത്തേക്കുള്ള വന്ദേഭാരത് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് യാത്രക്കാര്‍ വ്യക്തമാക്കുന്നത്.
          
Railway-News, Vande-Bharat-Express, Kasaragod-Railway-News, Train-News, Kerala News, Malayalam News, Kasaragod News, Demand to start Vande Bharat service on Mangaluru - Ernakulam route.

ഈ സമയക്രമത്തില്‍ സര്‍വീസ് നടത്താമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മംഗ്‌ളുറു - എറണാകുളം വന്ദേ ഭാരത് രാവിലെ 6.30ന് മംഗ്‌ളൂറില്‍ നിന്ന് പുറപ്പെടാം. 7.00 - കാസര്‍കോട്, 7.50 - കണ്ണൂര്‍, 8.45 - കോഴിക്കോട്, 9.10 - തിരൂര്‍, 10.20 - തൃശൂര്‍, 11.50 - എറണാകുളം ജന്‍ക്ഷന്‍ എന്നിങ്ങനെ സര്‍വീസ് നടത്താം. മടക്കയാത്രയില്‍ വൈകീട്ട് 3.45ന് എറണാകുളം ജന്‍ക്ഷനില്‍ പുറപ്പെടാം. 4.45 - തൃശൂര്‍, 5.55 തിരൂര്‍, 6.35 - കോഴിക്കോട്, 7.25 കണ്ണൂര്‍, 8.15 കാസര്‍കോട്, 9.15 - മംഗ്‌ളുറു എന്നിങ്ങനെയും സര്‍വീസ് നടത്താവുന്നതാണ്. ഇത് യാഥാര്‍ഥ്യമാക്കാന്‍ മലബാറിലെ മുഴുവന്‍ എംപിമാരുടെയും എംഎല്‍എമാരുടെയും അടക്കമുള്ളവരുടെ സമ്മര്‍ദം ആവശ്യമാണ്.

(കുമ്പള റെയില്‍ പാസന്‍ജേര്‍സ് അസോസിയേഷന്‍ പ്രസിഡന്റാണ് നിസാര്‍ പെറുവാഡ്)

Keywords: Railway-News, Vande-Bharat-Express, Kasaragod-Railway-News, Train-News, Kerala News, Malayalam News, Kasaragod News, Demand to start Vande Bharat service on Mangaluru - Ernakulam route.
< !- START disable copy paste -->

Post a Comment