Join Whatsapp Group. Join now!
Aster MIMS 22/05/2023

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 27

ഫിത്വര്‍ സകാത് നിര്‍ബന്ധമാക്കപ്പെട്ടത് ഹിജ്റ എത്രാം വര്‍ഷമാണ്? #ഇസ്ലാമിക്-ക്വിസ്, #Ramadan-Quiz, #Islamic-History
(www.kasargodvartha.com 18.04.2023) ഇന്നത്തെ ചോദ്യം:

ഫിത്വര്‍ സകാത് നിര്‍ബന്ധമാക്കപ്പെട്ടത് ഹിജ്റ എത്രാം വര്‍ഷമാണ്?
           
Ramadan-Quiz, Islamic-History, Islamic Quiz, Malayalam Islamic Quiz, Day 27: In which Hijri was zakat made compulsory? Ramadan Vasantham 2023 - Kasargodvartha Quiz Competition.

മക്കാ വിജയം

ഫത്ഹു മക്ക അഥവാ മക്കാ വിജയം മുഹമ്മദ് നബിയുടെ ചരിത്രത്തിലെ അതുല്യമായ അധ്യായമാണ്. റമദാന്‍ 10നായിരുന്നു ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവം. മക്കയില്‍ നിന്ന് മദീനയിലേക്ക്, ഒരു കാലത്ത് ഖുറൈശികളുടെ ആക്രമണങ്ങളാല്‍ ഹിജ്‌റ ചെയ്യേണ്ടി വന്ന മുഹമ്മദ് നബിയും അനുചരന്മാരും മക്കയിലേക്ക് തിരികെ എത്തി കീഴടക്കിയ സംഭവമാണ് മക്ക വിജയം എന്നറിയപ്പെടുന്നത്. മക്കയിലെ അധികാരികളായ ഖുറൈശികള്‍ യുദ്ധത്തിന് കോപ്പ് കൂട്ടും എന്ന സാധ്യത മുന്നില്‍ കണ്ട് പ്രതിരോധ നടപടികളുമായാണ് എത്തിയതെങ്കിലും യുദ്ധം ഉണ്ടായില്ല.
    
Ramadan-Quiz, Islamic-History, Islamic Quiz, Malayalam Islamic Quiz, Day 27: In which Hijri was zakat made compulsory? Ramadan Vasantham 2023 - Kasargodvartha Quiz Competition.

മക്കാ നിവാസികള്‍ ഒരെതിര്‍പ്പുമില്ലാതെ കീഴടങ്ങി. യുദ്ധ രഹിതമായി മക്ക മുസ്ലിങ്ങള്‍ക്ക് കീഴിലായി. നേതാക്കളില്‍ മിക്കവരും ഇസ്ലാം സ്വീകരിച്ചു. മക്കയില്‍ പ്രവേശിച്ച നബി നേരിട്ടെതിര്‍ക്കുന്നവരല്ലാതെ അന്യായമായി ഒരാളുടെയും മേല്‍ ആയുധം പ്രയോഗിക്കരുതെന്ന് സൈന്യത്തിനു നിര്‍ദേശം നല്‍കിയിരുന്നു. മക്കയില്‍ പ്രവേശിച്ച പ്രവാചകനും സംഘവും വിശുദ്ധ കഅബയില്‍ കയറി അവിടെയുണ്ടായിരുന്ന വിഗ്രഹങ്ങള്‍ ഒഴിവാക്കി ശുദ്ധീകരിച്ചു. പേടിച്ച് വിറച്ചുനിന്നിരുന്നു മക്കാനിവാസികളെ നോക്കി പ്രവാചകന്‍ പ്രഖ്യാപിച്ചു: 'നിങ്ങളുടെ മേല്‍ യാതൊരു പ്രതികാര നടപടിയുമില്ല. പൊയ്ക്കൊള്ളുക. നിങ്ങള്‍ സ്വതന്ത്രരാണ്'. വലിയൊരു മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു അത്.

Keywords: Ramadan-Quiz, Islamic-History, Islamic Quiz, Malayalam Islamic Quiz, Day 27: In which Hijri was zakat made compulsory? Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->

Post a Comment