city-gold-ad-for-blogger

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 24

(www.kasargodvartha.com 15.04.2023) ഇന്നത്തെ ചോദ്യം:

സൂറതുല്‍ കഹ്ഫില്‍ പറയുന്ന ഗുഹാവാസികള്‍ (അസ്ഹാബുല്‍ കഹ്ഫ്) ഏത് പ്രവാചകനെയാണ് പിന്‍പറ്റിയിരുന്നത്?
       
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 24

ഇസ്ലാമിന്റെ അഞ്ച് തൂണുകള്‍

ഇസ്ലാം കാര്യങ്ങള്‍ അഥവാ ഇസ്ലാമിന്റെ അടിസ്ഥാന അനുഷ്ഠാന കര്‍മങ്ങള്‍ അഞ്ചെണ്ണമാണ്. ഒന്ന്, അല്ലാഹു അല്ലാതെ ആരാധനയ്ക്കര്‍ഹനായി ആരുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തലാണ്. ഈ വിശ്വാസം ഇസ്ലാമിന്റെ കേന്ദ്രബിന്ദുവാണ്. ദൃഢവിശ്വാസത്തോടെ ഈ വാചകം ചൊല്ലിയാല്‍ ഒരാള്‍ മുസ്ലീമായിത്തീരുന്നു. ദിനം പ്രതി അഞ്ചുനേരം നിസ്‌കാരം നിര്‍വഹിക്കലാണ് രണ്ടാമത്തേത്. പ്രഭാതം, ഉച്ചയ്ക്ക്, മധ്യാഹ്നം, സൂര്യാസ്തമയം, ഇരുട്ടിന് ശേഷം എന്നീ സമയങ്ങളിലാണ് നിസ്‌കാരം.
          
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 24

മൂന്ന് നിര്‍ബന്ധിത ദാന ധര്‍മമാണ്. സകാത് എന്ന് ഇത് അറിയപ്പെടുന്നു. ഇസ്ലാമിക നിയമമനുസരിച്ച്, മുസ്ലിംകള്‍ തങ്ങളുടെ വരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം സംഭാവന ചെയ്യുന്നു. നാല്, റമദാന്‍ മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കലാണ്. ഇസ്ലാമിക കലന്‍ഡറിലെ ഒമ്പതാം മാസമായ റമദാനിലെ പകല്‍ സമയത്ത് , ആരോഗ്യമുള്ള എല്ലാ മുതിര്‍ന്ന മുസ്ലീങ്ങളും ഭക്ഷണപാനീയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ആരോഗ്യവും സാമ്പത്തികവുമായി കഴിവുള്ള ഓരോ മുസ്ലിമും മക്കയില്‍ പോയി ഹജ്ജ് നിര്‍വഹിക്കലാണ് അഞ്ചാമത്തേത്.

Keywords: Ramadan, Ramadan 2023, Ramadan 24, Ramadan Quiz, Islamic Quiz, Ashabul Kahf, Day 24: Which Prophet was followed by Ashabul Kahf? Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia