city-gold-ad-for-blogger

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 20

(www.kasargodvartha.com 11.04.2023) ഇന്നത്തെ ചോദ്യം: 

സൂറതുല്‍ കഹ്ഫില്‍ പരാമര്‍ശിക്കപ്പെട്ട നായയുടെ പേരെന്താണ്?
            
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 20

സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി

സൈനികന്‍, ഭരണാധികാരി, മനുഷ്യസ്നേഹി എന്നീ നിലകളില്‍ അസാധാരണ ഗുണവിശേഷങ്ങളുള്ള മഹനീയ വ്യക്തിത്വമായിരുന്നു സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി. സിറിയയുടേയും ഈജിപ്റ്റിന്റെയും ഭരണാധികാരിയായിരുന്നു. കുര്‍ദ് വംശജനായ സ്വലാഹുദ്ദീന്‍ അയ്യൂബി ഇന്നത്തെ ഇറാഖിലെ തിക്രീതില്‍ ക്രിസ്തുവര്‍ഷം 1137-1138 ല്‍ ആണ് ജനിച്ചത്.
                 
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 20

അയ്യൂബി രാജവംശത്തിന്റെ സ്ഥാപകന്‍ കൂടിയാണ്. 1174 മുതല്‍ 1193 വരെ ഭരണം നടത്തി. മുസ്ലിം സൈന്യത്തെ ഏകീകരിച്ചതിനും ജറുസലേം തിരിച്ചുപിടിച്ചതിനുമാണ് ഇദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്. സല്‍ജൂഖി ഭരണാധിപനായ നൂറുദ്ദീന്റെ കൂടെ 10 വര്‍ഷത്തോളം കഴിഞ്ഞ അദ്ദേഹം സൈനികപാഠങ്ങളെല്ലാം അഭ്യസിച്ചുകഴിഞ്ഞിരുന്നു. ഈജിപ്തില്‍ ഫാതിമികള്‍ക്കെതിരെ നടന്ന പല മുന്നേറ്റങ്ങളിലും സ്വലാഹുദ്ദീന്‍ തന്റെ കഴിവും പ്രാപ്തിയും തെളിയിച്ചു. നൂറുദ്ദീന്‍ മരണപ്പെട്ടതോടെ ഈജിപ്തിന്റെ ഭരണം അയ്യൂബിയുടെ കൈകളിലെത്തി.

Keywords:  Ramadan-Quiz, Islamic-History, Ramadan, Ramadan 2023, Islamic Quiz, Soorah Al-Kahf, Day 20: Name of the Dog in Soorah Al-Kahf? Ramadan Vasantham 2023 - Kasargodvartha Quiz Competition.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia