Join Whatsapp Group. Join now!
Aster MIMS 10/10/2023

Car Scratched | നഗരത്തിൽ പട്ടാപ്പകൽ കരാറുകാരന്റെ അരക്കോടി രൂപ വിലയുള്ള കാറിൽ താക്കോൽ കൊണ്ട് ചുരണ്ടി കേടുവരുത്തി; യുവാവ് സിസിടിവിയിൽ കുടുങ്ങി; അന്വേഷണം ഊർജിതമാക്കിയെന്ന് സിഐ

#CCTV-News, #Police-Complaint-News, #കാസറഗോഡ്-വാർത്തകൾ, #Video-News
കാസർകോട്: (www.kasargodvartha.com) നഗരത്തിൽ പട്ടാപ്പകൽ കരാറുകാരന്റെ അരക്കോടിയിലധികം രൂപ വിലവരുന്ന ഫോർച്യൂണർ കാറിന് താക്കോൽ കൊണ്ട് ചുരണ്ടി കേടുവരുത്തിയതായി പരാതി. സംഭവത്തിൽ യുവാവ് സിസിടിവിയിൽ കുടുങ്ങി. ഇയാൾ ആരാണ് എന്നതിനെ കുറിച്ചും മറ്റുമുള്ള അന്വേഷണം ഊർജിതമാക്കിയതായി കാസർകോട് സിഐ പി അജിത് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.

News, Kasaragod, Contractor, Car, Scratch, Damage, Youth, Arrest, CCTV, Investigation, Police, Complaint, Driver, Shop, Contractor's car worth Rs 60 lakh scratched and damaged.

ചെർക്കള സ്വദേശിയായ കരാറുകാരന്റെ കർണാടക രജിസ്ട്രേഷനിലുള്ള കാറാണ് സ്വിഫ്റ്റ് കാറിലെത്തിയ യുവാവ് താക്കോൽ കൊണ്ട് ചുരണ്ടി കേടുവരുത്തിയതായി പരാതിയുള്ളത്. കാറിന്റെ സൈഡ് ഭാഗത്ത് ഫോണിൽ സംസാരിക്കുന്ന രീതിയിൽ യുവാവ് താക്കോൽ കൊണ്ട് ബോധപൂർവം ചുരണ്ടി കേടുവരുത്തുകയായിരുന്നുവെന്നാണ് പരാതി.

റോഡരികിൽ കാർ നിർത്തിയിട്ട് തൊട്ടടുത്ത സ്ഥാപനത്തിലേക്ക് പോയതായിരുന്നു കരാറുകാരൻ. വണ്ടിയോടിച്ചിരുന്ന ഫോർച്യൂണർ കാറിന്റെ ഡ്രൈവറും കരാറുകാരൻ വരുന്നത് വരെ കുറച്ച് അകലെയായിരുന്നു ഉണ്ടായിരുന്നത്. ഇവർ തിരിച്ചെത്തിയപ്പോഴാണ് കാർ ചുരണ്ടി കേടുവരുത്തിയതായി കണ്ടെത്തിയത്. ഉടൻ തന്നെ തൊട്ടടുത്ത കടയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരു യുവാവ് കാർ ചുരണ്ടുന്നതായി വ്യക്തമായതെന്ന് ഇവർ പറഞ്ഞു.



ഇതേ യുവാവ് പിന്നീട് തൊട്ടടുത്തുള്ള എംജി റോഡിലെ ട്രെൻഡ്സ് വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്കാണ് പോയത്. ഇവിടെ നിന്ന് തുണികൾ അടക്കം പരിശോധിച്ചെങ്കിലും പർചേസ് ഒന്നും നടത്തിയിട്ടില്ലെന്ന് കടയിലെ ജീവനക്കാർ പൊലീസിനോട് പറഞ്ഞു. ഇവിടെ യുവാവ് മുക്കാൽ മണിക്കൂറോളം ചിലവഴിച്ചതായും പിന്നീട് സ്വിഫ്റ്റ് കാറിൽ തന്നെ തിരിച്ചുപോകുന്നതായും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇയാളുടെ കൂടെ ഒരു സ്ത്രീയും കുട്ടിയും ഉണ്ടായിരുന്നോ എന്ന കാര്യവും സിസിടിവിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിക്കുന്നുണ്ട്.

News, Kasaragod, Contractor, Car, Scratch, Damage, Youth, Arrest, CCTV, Investigation, Police, Complaint, Driver, Shop, Contractor's car worth Rs 50 lakh scratched and damaged.

യുവാവുമായി മുൻ പരിചയമൊന്നും ഇല്ലെന്ന് കരാറുകാരൻ പറയുന്നു. അതിനാൽ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്. നഗരത്തിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവാവിനെ കണ്ടെത്താനുള്ള ശ്രമം നടന്നുവരുന്നതായി കാസർകോട് ടൗൺ ഇൻസ്‌പെക്ടർ അറിയിച്ചു. യുവാവെത്തിയ സ്വിഫ്റ്റ് കാറിന്റെ നമ്പർ ഏതാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ യുവാവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി മോടോർ വെഹികിൾ വിഭാഗത്തിനെ സമീപിച്ചെങ്കിലും കാമറകൾ ഒന്നും പ്രവർത്തിക്കുന്നില്ലെന്ന് ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ലഭിച്ചതെന്ന ആക്ഷേപവുമുണ്ട്.

Keywords: News, Kasaragod, Contractor, Car, Scratch, Damage, Youth, Arrest, CCTV, Investigation, Police, Complaint, Driver, Shop, Contractor's car worth Rs 50 lakh scratched and damaged.
< !- START disable copy paste -->

Post a Comment