Join Whatsapp Group. Join now!
Aster MIMS 10/10/2023

Congress | കർണാടക തിരഞ്ഞെടുപ്പ്: മംഗ്ളുറു നോർതിൽ അവസാനം ഇനായത് അലി; സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്

ആറാം പട്ടിക ഹൈകമാൻഡ് പുറത്തിറക്കി #Mangalore-News, #Karnataka-Election-News, #ദക്ഷിണ-കന്നഡ-വാർത്തകൾ, #Congress-News
മംഗ്ളുറു: (www.kasargodvartha.com) അടുത്ത മാസം 10ന് നടക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ മംഗ്ളുറു നോർത് മണ്ഡലത്തിൽ കെപിസിസി ജെനറൽ സെക്രടറി ഇനായത് അലി മുൽകി കോൺഗ്രസ് സ്ഥാനാർഥി. ഇദ്ദേഹത്തിന്റെ പേരുൾപെട്ട ആറാം പട്ടിക ഹൈകമാൻഡ് പുറത്തിറക്കി. വ്യാഴാഴ്ചയാണ് നാമനിർദേശ പത്രിക സമർപിക്കാനുള്ള അവസാന ദിവസം. മുൻ എംഎൽഎ ബിഎ മൊയ്ദീൻ ബാവ, ഇനായത് അലി എന്നിവരിൽ ആര് എന്ന ചർചയായിരുന്നു അണിയറയിൽ.

Manglore-News, News, National, Top-Headlines, Congress, Candidate, Karnataka, Election, KPCC, MLA, Congress announces Mangaluru North candidate.

2008ൽ ഈ മണ്ഡലത്തിൽ പരാജയപ്പെടുകയും 2013ൽ എംഎൽഎയാവുകയും ചെയ്ത ബാവ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. സ്ഥാനാർഥി പ്രഖ്യാപനം വരും മുമ്പ് ബാവ ജില്ല കോൺഗ്രസ് ഓഫീസിൽ വാർത്താസമ്മേളനം നടത്തി താനാവും സ്ഥാനാർഥി എന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. സീറ്റ് തിരിച്ചു പിടിക്കാൻ അവസരമാണ് ബാവ ചോദിച്ചത്.

എന്നാൽ പുതുമുഖം വരട്ടെ എന്ന അഭിപ്രായമാണ് പാർടിയിൽ പൊതുവെ ഉണ്ടായത്. എൻ എസ് യു ഐ ദേശീയ ജെനറൽ സെക്രടറിയായിരുന്ന അലി ഓഷ്യൻ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കംപനി ഡയറക്ടറാണ്.

Keywords: Manglore-News, News, National, Top-Headlines, Congress, Candidate, Karnataka, Election, KPCC, MLA, Congress announces Mangaluru North candidate.
< !- START disable copy paste -->

Post a Comment