city-gold-ad-for-blogger

Complaint | 'തീപ്പിടിത്തമുണ്ടായ വെള്ളരിക്കുണ്ട് മദ്യശാലയുടെ ഉള്ളും പരിസരവും മാലിന്യ കൂമ്പാരം കൊണ്ട് നിറഞ്ഞത്'; ഏത് സമയത്തും അപകടമുണ്ടാകാമെന്ന് പ്രദേശവാസികള്‍

-സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com) ചൊവ്വാഴ്ച പുലര്‍ചെ ദുരൂഹ സാഹചര്യത്തില്‍ തീപ്പിടിത്തമുണ്ടായ വെള്ളരിക്കുണ്ട് ബിവറേജ് മദ്യശാലയ്ക്കുള്ളിലും പരിസരത്തും കെട്ടികിടക്കുന്നത് ടണ്‍ കണക്കിന് മാലിന്യങ്ങളെന്ന് പരാതി. മദ്യകുപ്പികള്‍ പാര്‍സലായി എത്തിയ കാര്‍ബോര്‍ഡ് പെട്ടികള്‍ മുതല്‍ കടലാസ് മാലിന്യങ്ങള്‍ വരെ തീര്‍ത്തും അലക്ഷ്യമായിട്ടാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നതെന്നാണ് ആക്ഷേപം. സംസ്ഥാനത്ത് തന്നെ കൂടുതല്‍ വിദേശ മദ്യം വിറ്റഴിയുന്ന വിദേശ മദ്യഷോപുകളുടെ പട്ടികയില്‍ പേരുള്ള വെള്ളരിക്കുണ്ട് ബിവറേജസിന്റെ അവസ്ഥവളരെ ദയനീയമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
        
Complaint | 'തീപ്പിടിത്തമുണ്ടായ വെള്ളരിക്കുണ്ട് മദ്യശാലയുടെ ഉള്ളും പരിസരവും മാലിന്യ കൂമ്പാരം കൊണ്ട് നിറഞ്ഞത്'; ഏത് സമയത്തും അപകടമുണ്ടാകാമെന്ന് പ്രദേശവാസികള്‍

എഴോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഇവിടെ യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല.
ഇടുങ്ങിയ മുറിക്കുള്ളില്‍ വായു സഞ്ചാരം പോലുമില്ല. അത്യാഹിതം ഉണ്ടായാല്‍ രക്ഷപ്പെടാന്‍ ഉള്ള വാതിലുകളോ തീ അണക്കാനുള്ള സുരക്ഷാ ഉപകരണങ്ങളോ ഇല്ല എന്നതും ചൂണ്ടികാണിക്കപ്പെടുന്നു. അരക്കോടി രൂപയോളം വിലവരുന്ന വിദേശ മദ്യം ദൈനംദിന സ്റ്റോക് ഉള്ള വെള്ളരിക്കുണ്ടില്‍ യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് മദ്യശാല ഇതുവരെ പ്രവര്‍ത്തിച്ചുവന്നതെന്നാണ് ആരോപണം.
      
Complaint | 'തീപ്പിടിത്തമുണ്ടായ വെള്ളരിക്കുണ്ട് മദ്യശാലയുടെ ഉള്ളും പരിസരവും മാലിന്യ കൂമ്പാരം കൊണ്ട് നിറഞ്ഞത്'; ഏത് സമയത്തും അപകടമുണ്ടാകാമെന്ന് പ്രദേശവാസികള്‍

നിലവില്‍ മദ്യശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അരികില്‍ കൂടിയുള്ള ഓവുചാലില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നുംകൊണ്ട് വന്ന് അനധികൃതമായി തള്ളുന്ന മാലിന്യങ്ങളും നിറഞ്ഞു വരുന്നു. ഈ മാലിന്യങ്ങള്‍ ഇവിടെ കൂട്ടിയിട്ട് കത്തിക്കുന്നതും പതിവാണെന്നാണ് ആക്ഷേപം. നിലവില്‍ ഒട്ടും അനുയോജ്യമല്ലാത്ത സ്ഥലത്താണ് മദ്യശാല പ്രവര്‍ത്തിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. വെള്ളരിക്കുണ്ട് പരപ്പ റോഡിലെ വളവില്‍ ആണ് കെട്ടിടമുള്ളത്. അപകടസാധ്യത കണക്കിലെടുത്ത് രണ്ട് വര്‍ഷം മുമ്പ് മദ്യശാല ഇവിടെ നിന്നും മാറ്റാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ചില ജീവനക്കാരും കെട്ടിട ഉടമയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പുറത്ത് പരിമിധിക്കുള്ളില്‍ തന്നെ വിദേശ മദ്യശാല പ്രവര്‍ത്തിച്ച് വരികയായിരുന്നുവെന്നാണ് പറയുന്നത്.

Keywords: Fire-News, Vellarikundu-News, Beverages-Corporation-News, Kerala News, Malayalam News, Kasaragod News, Complaint against liquor store of Beverages Corporation.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia