ചൗക്കി: (www.kasargodvartha.com) ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. ചൗക്കി കെ കെ പുറം ബദ് രിയ മന്‍സിലില്‍ ബശീര്‍ - ശംസാദ് ദമ്പതികളുടെ മകന്‍ ആദില്‍ (18) ആണ് മരിച്ചത്. കുമ്പള അകാഡമിയിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു.
അസുഖത്തെ തുടര്‍ന്ന് മംഗ്‌ളൂരു ഫസ്റ്റ് ന്യൂറോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം ചൗക്കി കടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: News, Kerala, State, Top-Headlines, Kasaragod, Chowki, Student, Treatment, Mangalore, Death, Funeral, Chowki: Plus two student who was undergoing treatment collapsed and died.