Join Whatsapp Group. Join now!
Aster MIMS 10/10/2023

District Hospital | കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ ഒപി വിഭാഗം പ്രവര്‍ത്തിക്കുന്നത് മൂന്നാം നിലയില്‍; ചികിത്സ തേടിയെത്തുന്നവര്‍ക്ക് ദുരിതം; മനുഷ്യാവകാശ കമീഷന് പരാതി നല്‍കി എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ

അടുത്തിടെ ഹൈകോടതി ജഡ്ജ് വിഷയത്തില്‍ ഇടപെട്ടിരുന്നു #Health-News, #Dist-Hospital-News, #Kanhangad-News, #കാസര്‍കോട്-വാര്‍ത്തകള്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com) ചെമ്മട്ടംവയലിലുള്ള ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ ഒപി വിഭാഗം മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്നത് ചികിത്സ തേടിയെത്തുന്നവര്‍ക്ക് പ്രയാസമാകുന്നു. താഴത്തെ നിലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം. എന്‍ഡോസള്‍ഫാന്‍ ഇരകളായ അമ്മമാര്‍ ദുരിത ബാധിതരായ പിഞ്ചുമക്കളെയും എടുത്ത് മൂന്നാം നിലയിലേക്ക് കയറിപ്പോവുകയും ടെസ്റ്റിനും മറ്റുമായി വീണ്ടും കയറി ഇറങ്ങിപ്പോവുകയും ചെയ്യുന്ന ദയനീയമായ കാഴ്ചയും ഇവിടെ നിത്യമാണ്.
             
Health-News, Dist-Hospital-News, Kanhangad-News, Kerala News, Kasaragod News, Kanhangad District Hospital, AIIMS Koottayma, Children's OP Department of Kanhangad District Hospital is functioning on third floor.

നിരവധി തവണ പരാതികള്‍ ഉയര്‍ന്നിട്ടും ചുട്ടുപൊള്ളുന്ന ഷീറ്റിന് കീഴിലുള്ള മൂന്നാം നിലയിലെ പീടിയാട്രിക് വിഭാഗം മാറ്റാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. ജില്ലയിലെ ആരോഗ്യ വിഭാഗം അധികൃതര്‍ എല്ലാം നേരിട്ട് കണ്ടിട്ടും പരാതിക്ക് പരിഹാരം ആയില്ലെന്നാണ് ആക്ഷേപം. അടുത്തിടെ വാര്‍ത്ത കണ്ട് ഹൈകോടതി ജഡ്ജ് വിഷയത്തില്‍ ഇടപെട്ടിരുന്നു.

പ്രശ്നത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ മനുഷ്യാവകാശ കമീഷന് പരാതി നല്‍കി. ചൊവ്വാഴ്ച രാവിലെ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങിനിടെയാണ് കൂട്ടായ്മ ജില്ലാ ജെനറല്‍ സെക്രടറി നാസര്‍ ചെര്‍ക്കളം പരാതി സമര്‍പിച്ചത്. സര്‍കാര്‍ തലങ്ങളില്‍ നിരവധി പരാതി സമര്‍പണത്തിന്റെ തുടര്‍ചയാണിതെന്നും എന്നാല്‍ മനുഷ്യാവകാശ കമീഷനില്‍ വിശ്വാസവും പ്രതീക്ഷയും ഉണ്ടെന്നും നാസര്‍ ചെര്‍ക്കളം പറഞ്ഞു.

Keywords: Health-News, Dist-Hospital-News, Kanhangad-News, Kerala News, Kasaragod News, Kanhangad District Hospital, AIIMS Koottayma, Children's OP Department of Kanhangad District Hospital is functioning on third floor.
< !- START disable copy paste -->

Post a Comment