വാര്‍ധക്യത്തിലും ചന്ദ്രാവതി നടത്തിയ അവസരോചിത ഇടപെടല്‍ വലിയ മാതൃകയാണെന്ന് പറഞ്ഞ മംഗ്‌ളുറു റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ കൊട്ടാരി കേന്ദ്ര കാര്യാലയത്തിന് വിവരം കൈമാറും എന്ന് അറിയിച്ചു. ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ എസ് ദിലീപ് കുമാര്‍, ചന്ദ്രാവതിയുടെ മകന്‍ നവീന്‍ കുമാര്‍ കുടുപ്പു, ബന്ധു ഉദയ് കുടുപ്പു എന്നിവര്‍ പങ്കെടുത്തു.
പഞ്ചനടിക്കും പടില്‍ ജോക്കട്ടെക്കുമിടില്‍ മന്ദാരയില്‍ പാളത്തിന് കുറുകെ മരം വീണ അപകട മുഖത്താണ് ചന്ദ്രാവതി ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. പാളങ്ങള്‍ക്കടുത്താണ് ചന്ദ്രാവതിയുടെ വീട്. ഓരോ ട്രെയ്നിന്റെയും സമയം അവര്‍ക്ക് അറിയാം. ഉച്ചയൂണ്‍ കഴിഞ്ഞ് അവര്‍ വരാന്തയില്‍ ഇരിക്കുമ്പോഴാണ് 2.10 മണിയോടെ ഘോരശബ്ദം കേട്ടത്. മരം കടപുഴകി പാളത്തിന് കുറുകെ വീണതായിരുന്നു. മത്സ്യഗന്ധ കടന്നുപോവേണ്ട സമയമാണല്ലോ എന്നോര്‍ത്ത് ആധിപൂണ്ട വയോധിക മുറ്റത്ത് വീണുകിടന്ന ചുവപ്പു തുണിയുമായി പാളത്തിലേക്ക് ഓടി ട്രെയിന്‍ വരുന്ന ഭാഗത്തേക്ക് ഉയര്‍ത്തി വീശുകയായിരുന്നു. ഹൃദയ ശസ്ത്രക്രിയ ചെയ്ത ആളാണെന്ന കാര്യം പോലും മറന്നായിരുന്നു അത്. വീണ മരത്തില്‍ തൊട്ടു തൊട്ടില്ല മട്ടില്‍ ട്രെയിന്‍ നിറുത്താന്‍ ചുവപ്പു കണ്ടതിനാല്‍ ലോകോ പൈലറ്റിന് സാധിച്ചു.
Keywords: Mangalore, National, News, Train, Railway Station, Police, Narendra-Modi, Railway-Track, Top-Headlines, Chandravati who averted train mishap felicitated at railway station.
< !- START disable copy paste -->