Join Whatsapp Group. Join now!
Aster MIMS 10/10/2023

Theft | വര്‍ക് ഷോപ് കുത്തിത്തുറന്ന് കാസര്‍കോട്ടെ പ്രവാസിയുടെ ബെന്‍സ് കാര്‍ കവര്‍ച ചെയ്തു; ഫോര്‍ച്യൂണര്‍ കാര്‍ മോഷണ ശ്രമത്തിനിടെ ഉപേക്ഷിച്ചു

Car stolen from workshop, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇരിട്ടി: (www.kasargodvartha.com) വര്‍ക് ഷോപ് കുത്തിത്തുറന്ന് കാസര്‍കോട് സ്വദേശിയുടെ ബെന്‍സ് കാര്‍ കവര്‍ച ചെയ്തു. ഇരിട്ടി പയഞ്ചേരിമുക്കിലെ എക്സിക്യൂടീവ് കാര്‍ ക്ലിനികില്‍ ബുധനാഴ്ച പുലര്‍ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കാസര്‍കോട് സ്വദേശിയും പ്രവാസിയുമായ കാസര്‍കോട് ഫോര്‍ട് റോഡിലെ നൂറുദ്ദീന്റെ ഉടമസ്ഥതയിലുള്ള കെഎ 19 എംഎല്‍ 4747 നമ്പര്‍ ബെന്‍സ് കാറാണ് കവര്‍ച ചെയ്യപ്പെട്ടത്.
                 
News, Kerala, Kasaragod, Top-Headlines, Kannur, Crime, Car-Robbers, Robbery, Theft, Investigation, Car stolen from workshop.

കാസര്‍കോട്ടെ അംജദിന്റെ ഉടമസ്ഥതയിലുള്ളതാണ് വര്‍ക് ഷോപ്. ഈ പരിചയത്തിലാണ് നൂറുദ്ദീന്‍ വാഹനം അറ്റകുറ്റപ്പണിക്കായി വര്‍ക് ഷോപില്‍ ഏല്‍പിച്ച് വിദേശത്തേക്ക് പോയത്. ഒരുമാസം മുമ്പാണ് കാര്‍ അറ്റകുറ്റപ്പണിക്കായി ഏല്‍പിച്ചിരുന്നത്. കാറിന്റെ യന്ത്രഭാഗങ്ങള്‍ ലഭിക്കാന്‍ വൈകിയിരുന്നു. കഴിഞ്ഞ ദിവസം യന്ത്രഭാഗങ്ങള്‍ ലഭിച്ച്, കാസര്‍കോട്ടേക്ക് കാര്‍ കൊണ്ടുപോകാന്‍ ഇരിക്കെയാണ് കവര്‍ച നടന്നത്. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ട് ഐപോഡുകളും ഹാന്‍ഡ്ലിഫ്റ്റും നഷ്ടപ്പെട്ടിട്ടുണ്ട്.
         
News, Kerala, Kasaragod, Top-Headlines, Kannur, Crime, Car-Robbers, Robbery, Theft, Investigation, Car stolen from workshop.

വര്‍ക് ഷോപിലുണ്ടായിരുന്ന ഫോര്‍ച്യൂണര്‍ കാര്‍ കവര്‍ച ചെയ്യാനുള്ള ശ്രമവും നടന്നിരുന്നു. ഇത് തൊട്ടടുത്ത് തന്നെ ഉപേക്ഷിച്ചാണ് ബെന്‍സ് കാറുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്. പുലര്‍ചെ അഞ്ച് മണിയോടെ ഒരാള്‍ കാറിന്റെ ലോക് പൊട്ടിച്ച് വണ്ടിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരിട്ടി സിഐ കെജെ വിനോയിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അനേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് ഇരിട്ടി പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സമീപത്തെ മറ്റ് സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.

Keywords: News, Kerala, Kasaragod, Top-Headlines, Kannur, Crime, Car-Robbers, Robbery, Theft, Investigation, Car stolen from workshop.
< !- START disable copy paste -->

Post a Comment