city-gold-ad-for-blogger

Police Action | ഗുണ്ടകളെയും കുറ്റവാളികളെയും പൂട്ടും; പൈവളിഗെയില്‍ ക്രിമിനൽ സംഘങ്ങളെ നിരീക്ഷിക്കാന്‍ കാമറകള്‍ വരുന്നു

മഞ്ചേശ്വരം: (www.kasargodvartha.com) പൈവളിഗെയില്‍ നാട്ടുകാരെ ഭീതിയിലാക്കിയ ഗുണ്ടാസംഘങ്ങളെ നിരീക്ഷിക്കാന്‍ കാമറകള്‍ സ്ഥാപിക്കുന്നു. അക്രമികള്‍ക്കെതിരെ കാസര്‍കോട് ഡിവൈഎസ്പി പികെ സുധാകരന്റെ നേതൃത്വത്തില്‍ കര്‍ശന നടപടി സ്വീകരിച്ച് തുടങ്ങി. കഴിഞ്ഞ ദിവസം പൈവളിഗെ സ്‌കൂളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പൈവളിഗെ ടൗണിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യഘട്ടത്തില്‍ 13 സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി.

Police Action | ഗുണ്ടകളെയും കുറ്റവാളികളെയും പൂട്ടും; പൈവളിഗെയില്‍ ക്രിമിനൽ സംഘങ്ങളെ നിരീക്ഷിക്കാന്‍ കാമറകള്‍ വരുന്നു

പൈവളിഗെയിലും പരിസരത്തും നടക്കുന്ന അക്രമങ്ങളില്‍ പ്രതികളെ തിരിച്ചറിഞ്ഞാലും പലരും അവരുടെ പേരോ മറ്റു വിവരങ്ങളോ പൊലീസില്‍ പറയാന്‍ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് സിസിടിവി സ്ഥാപിക്കാന്‍ തീരുമാനമായത്. ഇതുവഴി അക്രമികളെയും, അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളെയും എളുപ്പത്തില്‍ തിരിച്ചറിയാനാവുമെന്നാണ് പ്രതീക്ഷ. ബായാര്‍, പൈവളിഗെ, ലാല്‍ബാഗ് എന്നിവിടങ്ങളില്‍ അക്രമം നടത്തി പ്രതികള്‍ ഉടന്‍ തന്നെ കര്‍ണാടകയിലേക്ക് രക്ഷപ്പെടുകയാണ് പതിവെന്നാണ് പൊലീസ് പറയുന്നത്.

കര്‍ണാടകയിലേക്ക് എളുപ്പവഴിയാകുന്ന ബായാര്‍ കന്യാന റോഡ്, ബായിക്കട്ട നന്ദാരപദവ് മലയോര ഹൈവേ റോഡ്, കുരുഡപദവ് റോഡ്, ലാല്‍ബാഗ് എന്നിവിടങ്ങളിലാണ് കാമറകള്‍ സ്ഥാപിക്കുക. പൈവളിഗെ ടൗണില്‍ കൂടുതല്‍ സജ്ജീകരണങ്ങളോടുകൂടിയ കാമറ സ്ഥാപിക്കും. പൈവളിഗെയിലെ പോകറ്റ് റോഡുകളില്‍ കാമറ കണ്ണുകളുണ്ടാകും. കാമറയുമായി ബന്ധപ്പെട്ട മറ്റ് സജ്ജീകരണങ്ങള്‍ പഞ്ചായത് ഓഫീസില്‍ ഒരുക്കും. പരീക്ഷണം വിജയിച്ചാല്‍ പിന്നീട് കൂടുതല്‍ കാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ഇത് കൂടാതെ രാത്രി കാലങ്ങളില്‍ രണ്ട് ജീപുകള്‍ പട്രോളിങ്ങ് നടത്തുന്നുമുണ്ട്. ആവശ്യമെങ്കില്‍ ഒരു ജീപ് കൂടി ഉള്‍പെടുത്തും.

Police Action | ഗുണ്ടകളെയും കുറ്റവാളികളെയും പൂട്ടും; പൈവളിഗെയില്‍ ക്രിമിനൽ സംഘങ്ങളെ നിരീക്ഷിക്കാന്‍ കാമറകള്‍ വരുന്നു

എട്ട് മാസം മുമ്പ് മുഗുവിലെ അബൂബകര്‍ സിദ്ദീഖിനെ തല കീഴായി മരത്തില്‍ കെട്ടിയിട്ട് മർദിച്ച് ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ സംഭവത്തോടെ പൈവളിഗെയിലും, പരിസരത്തും ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിയാണ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ദിവസം പൈവളിഗെ സ്വദേശിയായ ഇലക്ട്രീഷ്യനെ കയര്‍ക്കട്ടയില്‍ വെച്ച് തട്ടിക്കൊണ്ടുപോയതായുള്ള കേസ് വീണ്ടും ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. യോഗത്തില്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, സ്‌കൂള്‍ പിടിഎ അംഗങ്ങള്‍, പൊലീസ്, ജനമൈത്രി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, News, Kerala, Top-Headlines, Kasaragod-News, Manjwesharam, Camera, Criminal Gang, Police Jeep, Natives, School, CCTV, Cameras will be installed in Paivalike to monitor criminal gangs.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia