Join Whatsapp Group. Join now!
Aster MIMS 22/05/2023

BJP | യുവമോർച നേതാവിന്റെ മരണം: രാഷ്ട്രീയ കൊലപാതകമെന്ന് കേന്ദ്രമന്ത്രിയും എംപിയും; ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിലാണ് മരണമെന്ന് പൊലീസ്

പ്രവർത്തകർ അടിക്കടി കൊല്ലപ്പെടുകയാണെന്ന് പ്രഹ്ലാദ് ജോഷ #Mangalore-News, #Karnataka-News, #ദക്ഷിണ-കന്നഡ-വാർത്തകൾ, #BJP-News, #Dharwad-News
മംഗ്ളുറു: (www.kasargodvartha.com) ബിജെപി വിട്ട് ധാർവാഡ്-ഹുബ്ബള്ളി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി കർണാടക നിയമസഭയിലേക്ക് മത്സരിക്കുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ ഉന്നമിട്ട് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും തേജസ്വി സൂര്യ എംപിയും രംഗത്ത്. ഷെട്ടാറിന്റെ തട്ടകത്തിലെ ക്ഷേത്രത്തിൽ പ്രസാദ വിതരണത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് മരിച്ച സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് ഇരുവരും ആരോപിച്ചു. ബിജെപി യുവമോർച ധാർവാഡ് ജില്ല എക്സിക്യൂടീവ് കമിറ്റി അംഗവും കൊടുറു ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ടുമായ പ്രവീൺ കമ്മാറ (36) ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.

Manglore-News, News, National, Top-Headlines, Murder, BJP, Politics, Leader, Police, Hospital, Temple, Festival, BJYM leader's murder: BJP calls it political murder, demands action.

ബുധനാഴ്ച ധാർവാഡ് എസ് ഡി എം ആശുപത്രിയിൽ പ്രവീണിന്റെ കുടുംബത്തെ അനുശോചനം അറിയിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് കേന്ദ്രമന്ത്രി രാഷ്ട്രീയ കൊലപാതകം എന്ന് പറഞ്ഞത്. 'ബിജെപിയുടെ താഴെ തട്ടിലുള്ള പ്രവർത്തകർ അടിക്കടി കൊല്ലപ്പെടുകയാണ്. നേരത്തെ ബിജെപി നേതാവ് യോഗേഷ് ഗൗഢ കൊല്ലപ്പെട്ടു. ഇപ്പോഴിതാ കമ്മാറ. ഉചിത നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരയുടെ ബന്ധുക്കൾക്ക് നീതി ലഭിക്കാൻ കർണാടക സർകാർ ഇടപെടണം. ലിംഗായത്ത്-പത്മശാലിയ വിഭാഗക്കാരനാണ് കൊല്ലപ്പെട്ട യുവാവ്. ഞങ്ങൾ എപ്പോഴും അവർക്ക് ഒപ്പമുണ്ടാവും. നഷ്ടപരിഹാരവും ലഭ്യമാക്കും', കേന്ദ്രമന്ത്രി പറഞ്ഞു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ മുഖ്യധാരയിൽ നിന്ന് പുറത്തായ തേജസ്വി സൂര്യയും രാഷ്ട്രീയ കൊലപാതകം എന്ന് ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്. കൊടുരു ഗ്രാമത്തിലെ ക്ഷേത്രം ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിന്റെ തുടർച്ചയായി നടന്ന അക്രമത്തിലാണ് കമ്മാറ മരിച്ചതെന്ന് ധാർവാഡ് ജില്ല പൊലീസ് സൂപ്രണ്ട് യോഗേഷ് ജൽസാഗർ പറഞ്ഞു. നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

Keywords: Manglore-News, News, National, Top-Headlines, Murder, BJP, Politics, Leader, Police, Hospital, Temple, Festival, BJYM leader's murder: BJP calls it political murder, demands action.
< !- START disable copy paste -->

Post a Comment