Join Whatsapp Group. Join now!
Aster MIMS 22/05/2023

Charan Singh Sapra | മുങ്ങുന്ന ബിജെപി കപ്പലിനെ ധ്രുവീകരണ രാഷ്ട്രീയം രക്ഷിക്കില്ലെന്ന് ചരണ്‍ സിങ് സപ്ര

കര്‍ണാടകയുടെ നിലവിലുള്ള അവസ്ഥയില്‍ നിന്ന് മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു #Charan-Singh-Sapra, #BJP-Politics-Karnataka, #Karnataka-Election

മംഗ്‌ളൂറു: (www.kasargodvartha.com) വികസനം ചോദിക്കരുത്, പറയരുത്, ലൗ ജിഹാദ് പോലുള്ള വിഷയങ്ങളില്‍ കേന്ദ്രീകരിക്കണം എന്ന നിലപാട് മുങ്ങുന്ന ബിജെപി കപ്പലിനെ അടുത്ത മാസം 10ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ രക്ഷിക്കില്ലെന്ന് എഐസിസി വക്താവ് ചരണ്‍ സിങ് സപ്ര മംഗ്‌ളൂറില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ അപകടവും പൊള്ളത്തരവും നാല് വര്‍ഷത്തെ ബിജെപി ഭരണം അനുഭവിച്ച ജനങ്ങള്‍ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. 

വികസനത്തിലും സാമൂഹിക സുരക്ഷയിലും ഊന്നി കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്ന പ്രകടന പത്രിക ജനങ്ങളുടെ പ്രതീക്ഷയും കോണ്‍ഗ്രസ് ഭരണകാലത്തെ നേട്ടങ്ങള്‍ ആത്മവിശ്വാസം പകരുന്നതുമാണ്. കര്‍ണാടകയുടെ നിലവിലുള്ള അവസ്ഥയില്‍ നിന്ന് മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസാണ് അവരുടെ മുന്നിലുള്ളത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങള്‍ അനവധിയാണ് കര്‍ണാടകയില്‍. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം അപ്രഖ്യാപിത പവര്‍കട്ട് ജനങ്ങളേയും വ്യവസായ, വാണിജ്യ സ്ഥാപനങ്ങളേയും അലട്ടുകയാണ്. ബെസ്‌കോം,ഹെസ്‌കോം, സെസ്‌കോം, ജെസ്‌കോം, മെസ്‌കോം എന്നീ വൈദ്യുതി വിതരണ കംപനികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയ തടസമില്ലാ വൈദ്യുതി വിതരണം വെറുംവാക്കായി.

Karnataka, News, National, Top-Headlines, BJP, Charan Singh Sapra, Politics, BJP's 'polarisation politics' will fail in Karnataka: Congress spokesperson Charan Singh Sapra

എല്ലാ വീടുകളിലും എപ്പോഴും വൈദ്യുതി എന്ന ബിജെപി സര്‍കാരിന്റെ സൗഭാഗ്യ പദ്ധതി എന്തായി? വൈദ്യുതി മീറ്റര്‍ വാടക ഒഴിവാക്കുകയും ഗ്രാമങ്ങളിലെങ്ങും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുമെന്നുമുള്ള വാഗ്ദാനത്തിന് എന്ത് സംഭവിച്ചു? കര്‍ഷകര്‍ക്ക് വെള്ളം പമ്പ് ചെയ്യാന്‍ ത്രിഫേസ് വൈദ്യുതി കണക്ഷന്‍ എന്ന വാഗ്ദാനം പാലിച്ചോ? സംസ്ഥാനത്തിന്റെ വൈദ്യുതി ഊര്‍ജ്ജ ഉല്പാദനത്തില്‍ 20,000 മെഗാവാടും സൗരോര്‍ജ ഉല്പാദനത്തില്‍ 4000 മെഗാവാട്ടും വര്‍ധന എന്നാണല്ലോ പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കിയതല്ലാതെ ഒന്നും കാണുന്നില്ല. 2013-'18 കാലയളവില്‍ ഊര്‍ജം ഉത്പാദനത്തില്‍ 97 ശതമാനം വര്‍ധനവാണുണ്ടായത്. ബിജെപി ഭരണത്തില്‍ വെറും ഒമ്പത് ശതമാനം-സപ്ര പറഞ്ഞു.

Keywords: Karnataka, News, National, Top-Headlines, BJP, Charan Singh Sapra, Politics, BJP's 'polarisation politics' will fail in Karnataka: Congress spokesperson Charan Singh Sapra  

Post a Comment