Keywords: BJP, Congress-News, Karnataka-Election-News, Yediyurappa-News, BJP-News, Karnataka News, Mangalore News, Politics, Political News, BJP Using BS Yediyurappa As 'Disposable Tissue Paper': Congress.
< !- START disable copy paste -->Congress | യദ്യൂരപ്പയെ ബിജെപി നേതൃത്വം ടിഷ്യൂ പേപര്‍ പോലെ തൂത്തെറിഞ്ഞെന്ന് കോണ്‍ഗ്രസ്
'ഭരിക്കുന്ന പാര്‍ടി മുന്‍ മുഖ്യമന്ത്രിയെ തുടച്ചെറിഞ്ഞ ടിഷ്യൂ പേപറാക്കി
#Congress-News, #Karnataka-Election-News, #Yediyurappa-News, #BJP-News,
മംഗ്‌ളുറു: (www.kasargodvartha.com) പാര്‍ടി പാര്‍ലമെന്ററി ബോര്‍ഡ് അംഗമായിട്ടും കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കിയ യോഗത്തില്‍ ഇടം കിട്ടാത്ത മുന്‍ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയെ കളിയാക്കി കോണ്‍ഗ്രസ് ട്വീറ്റ്.
'ഭരിക്കുന്ന പാര്‍ടി മുന്‍ മുഖ്യമന്ത്രിയെ തുടച്ചെറിഞ്ഞ ടിഷ്യൂ പേപറാക്കി..', കര്‍ണാടക കോണ്‍ഗ്രസ് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് ട്വീറ്റ് ചെയ്തു. 'എന്തെല്ലാം നിര്‍ദേശമാണൊ താന്‍ മുന്നോട്ട് വെച്ചത് അതെല്ലാം അവര്‍ (നേതൃത്വം) അംഗീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ വന്‍ ഭുരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുവരുമെന്നതില്‍ സംശയം ഇല്ല', യദ്യൂരപ്പ മറു ട്വീറ്റില്‍ പ്രതികരിച്ചു.