Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | കർണാടകയിൽ വ്യത്യസ്ത സംഭവങ്ങളിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ 4 പേർ വീതം അറസ്റ്റിൽ; ഒരിടത്ത് പിടിയിലായവരിൽ മലയാളിയും

ധാർവാഡിലേത് രാഷ്ട്രീയ കൊലപാതകമെന്ന് ബിജെപി #Mangalore-News, #Karnataka-News, #ദക്ഷിണ-കന്നഡ-വാർത്തകൾ, #BJP-News, #Dharwad-News
മംഗ്ളുറു: (www.kasargodvartha.com) കർണാടകയിൽ വ്യത്യസ്ത സംഭവങ്ങളിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ വീതം അറസ്റ്റിൽ. ധാർവാഡ് ജില്ലയിൽ ബിജെപി യുവമോർച നേതാവും കോട്ടൂർ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റുമായ പ്രവീൺ കമ്മാർ (36), മംഗ്ളൂറിൽ ബണ്ട്വാൾ പൊളനി സ്വദേശിയും ഡ്രൈവറുമായ ജനാർദ്ദന ബരിൻജ പൂജാരി (42) എന്നിവരുടെ കൊലപാതകത്തിലാണ് എട്ട് പേർ പിടിയിലായത്.

News, National, Manglore-News, Top-Headlines, BJP, Karnataka, Arrest, Politics, Leader, Temple, Mobile Phone, Police, Robbery, BJP activists killed in Karnataka: 8 arrested.

'ധാർവാഡിൽ ക്ഷേത്രോത്സവത്തിനിടെയാണ് ഒരു സംഘം ആളുകൾ പ്രവീണിനെ കുത്തിക്കൊന്നത്. നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിൽ കമ്മാർ കൊല്ലപ്പെട്ടതാണെന്നും മറ്റൊരു സംഘത്തിലെ അംഗങ്ങൾ അദ്ദേഹത്തെ കുത്തുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ചെത്തിയ ഒരു കൂട്ടം ആളുകൾ ക്ഷേത്ര ഘോഷയാത്രയ്ക്കിടെ അരാജകത്വം സൃഷ്ടിക്കാൻ തുടങ്ങുകയായിരുന്നു. പ്രശ്‌നത്തിൽ ഇടപെടാൻ ശ്രമിച്ചപ്പോൾ, കമ്മാറിനെയും കൂട്ടാളികളെയും അസഭ്യം പറയുകയും സംഘാംഗങ്ങൾ അദ്ദേഹത്തെ കത്തികൊണ്ട് കുത്തുകയും ചെയ്തു. പ്രവീണിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു', ധാർവാഡ് പൊലീസ് പറഞ്ഞു. അതേസമയം കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബെംഗ്ളുറു സൗത് എംപിയും യുവമോർച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ എന്നിവർ ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് വിശേഷിപ്പിച്ചു.

മംഗ്ളുറു നഗരത്തിൽ നെഹ്റു മൈതാനിയിൽ ചൊവ്വാഴ്ച സന്ധ്യയോടെ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മലയാളിയുൾപെടെ നാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം സ്വദേശി പ്രശാന്ത് (40), കർണാടക സ്വദേശികളായ വി ശരത്(36), ജി കെ രവികുമാർ എന്ന നന്ദിഷ് (38), കൊണാജെയിലെ വിജയ് കുടിൻഹ (28) എന്നിവരാണ് അറസ്റ്റിലായത്.

മൈതാനത്ത് സായാഹ്നം ചിലവിടുന്നവർക്കിടയിൽ ഒഴിഞ്ഞ ഉയർന്ന സ്ഥലത്ത് കിടക്കുകയായിരുന്ന ജനാർധനയുടെ മൊബൈൽ ഫോൺ കവർചക്കിടെയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. 'മൊബൈൽ ഫോൺ തട്ടിപ്പറിക്കുന്നത് തടഞ്ഞ പൂജാരിയെ അക്രമികൾ നെഞ്ചിൽ ഇടിക്കുകയായിരുന്നു. ആറടിയോളം താഴ്ചയിലേക്ക് ഉരുണ്ടു വീണതിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. അക്രമികൾ മൊബൈൽ ഫോൺ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. അറസ്റ്റിലായ നാലു പേരും കുറ്റകൃത്യ പശ്ചാത്തലം ഉള്ളവരാണ്', സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ജയിൻ പറഞ്ഞു.

Keywords: News, National, Manglore-News, Top-Headlines, BJP, Karnataka, Arrest, Politics, Leader, Temple, Mobile Phone, Police, Robbery, BJP activists killed in Karnataka: 8 arrested.
< !- START disable copy paste -->

Post a Comment