Join Whatsapp Group. Join now!
Aster MIMS 22/05/2023

Liquor store | വെള്ളരിക്കുണ്ടിലെ ബിവറേജസ് കോര്‍പറേഷന്റെ മദ്യശാല 2019 ല്‍ തീപ്പിടിത്തമുണ്ടായ കെട്ടിടത്തിലേക്ക് വീണ്ടും മാറ്റുന്നു; ഉദ്യോഗസ്ഥ തലത്തില്‍ ധാരണ

ഇൻഷുറൻസ് തുകയ്ക്കായി നീക്കങ്ങൾ Fire News, Vellarikundu News, Beverages Corporation News, കാസറഗോഡ്-വാര്‍ത്തകള്‍, Kerala News, Malayalam News
-സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com) രണ്ട് ദിവസം മുന്‍പ് തീപ്പിടിത്തമുണ്ടായ വെള്ളരിക്കുണ്ടിലെ ബിവറേജസ് കോര്‍പറേഷന്റെ മദ്യശാല രണ്ട് വര്‍ഷം മുന്‍പ് തീപ്പിടിത്തമുണ്ടായ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നു. കഴിഞ്ഞ ദിവസമെത്തിയ ബിവറേജസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് കെട്ടിട ഉടമയുമായി ധാരണയായതായാണ് വിവരം. 2019 മാര്‍ച് രണ്ടിന് തീപ്പിടിത്തമുണ്ടായ മുകള്‍നിലയിലെ മുറിക്കകത്തേക്കാണ് നിലവിലെ കെട്ടിടം മാറ്റാന്‍ ധാരണ ഉണ്ടാക്കിയിരിക്കുന്നത്. അടുത്ത മാസം ഒന്നിന് മുമ്പ് ഈ മുറിയില്‍ വീണ്ടും മദ്യശാല പ്രവര്‍ത്തനം ആരംഭിക്കും.
        
Label: News, Malayalam-News, Top-Headlines, Kasaragod, Kasaragod-News, Kerala, Kerala-News, Vellarikundu News, Beverages Corporation's liquor store at Vellarikund is being relocated to building that caught fire in 2019.

തീപ്പിടിത്തവുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ല. നിലവില്‍ പൊലീസ് എഫ്‌ഐആര്‍ ഉപയോഗിച്ച് ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 30 ലക്ഷം രൂപയോളം ഇന്‍ഷുറന്‍സ് തുക വാങ്ങിയെടുക്കാനുള്ള നീക്കങ്ങള്‍ നടന്നുവരികയാണ്. ഇതിനിടയില്‍ മദ്യശാലയ്ക്ക് വേണ്ടി എന്ന പ്രചാരണത്തോടെ, പുറമ്പോക്കിലും പുഴയോരത്തും ഉള്‍പെട്ടിരിക്കുന്നു എന്ന് ആരോപണമുള്ള പുതിയ കെട്ടിടത്തില്‍ ബുധനാഴ്ച വൈകിട്ട് ബിവറേജസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയതായും ആക്ഷേപമുണ്ട്.

വാടക ഇനത്തില്‍ ധാരണയാകാതെ വന്നതോടെയാണ് മുമ്പ് തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍ തന്നെ വീണ്ടും മദ്യശാല പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം നടക്കുന്നത്. സംസ്ഥാനത്ത് തന്നെ കൂടുതല്‍ വിദേശ മദ്യം വിറ്റഴിയുന്ന വിദേശ മദ്യശാലകളിലൊന്നാണ് വെള്ളരിക്കുണ്ടിലേത്. എഴോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഇവിടെ നിലവില്‍ യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളുമില്ലെന്നും ആളുകളോട് അപമര്യാദയായി പെരുമാറുന്ന ജീവനക്കാരാണ് ഇവിടെയുള്ളതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. ഇവരെ മാറ്റി നിര്‍ത്തി തുടര്‍ചയായി ഉണ്ടായ തീപ്പിടിത്തത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

Keywords: Label: News, Malayalam-News, Top-Headlines, Kasaragod, Kasaragod-News, Kerala, Kerala-News, Vellarikundu News, Beverages Corporation's liquor store at Vellarikund is being relocated to building that caught fire in 2019.
< !- START disable copy paste -->

Post a Comment