Join Whatsapp Group. Join now!
Aster MIMS 10/10/2023

Robbery | എല്‍ ആന്‍ഡ് ടി കന്‍സ്ട്രക്ഷന്‍ കംപനിയില്‍ മോഷണം; 20 ലക്ഷം രൂപയുടെ നിര്‍മാണ സാമഗ്രികള്‍ കവര്‍ച ചെയ്തതായി പരാതി

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനും, ഈ വര്‍ഷം ഏപ്രില്‍ നാലിനും ഇടയിലുള്ള ദിവസങ്ങളിലാണ് മോഷണം

ബേക്കല്‍: (www.kasargodvartha.com) എല്‍ ആന്‍ഡ് ടി കന്‍സ്ട്രക്ഷന്‍ കംപനിയില്‍ വന്‍ മോഷണം. 20 ലക്ഷത്തിന്റെ നിര്‍മാണ വസ്തുക്കള്‍ കവര്‍ച ചെയ്തതായി പരാതി. മൈലാട്ടി ദേവന്‍ പൊടിച്ച പാറയില്‍ എല്‍ ആന്‍ഡ് ടി കന്‍സ്ട്രക്ഷന്‍ കംപനിയാണ് മോഷണം നടന്നത്. 

ഓഫീസിനടുത്തുള്ള കംപനി വക ട്രാന്‍സ് മിഷന്‍ ലൈനിന്റെ പണിക്ക് കൊണ്ടുവന്ന് സൂക്ഷിച്ച നിര്‍മാണ വസ്തുക്കളില്‍ 20 ലക്ഷത്തോളം രൂപ വില വരുന്ന നിര്‍മാണ സാമഗ്രികളാണ് മോഷണം പോയതെന്നാണ് പരാതി. 

News, Kerala, Top-Headlines, Police, Crime, Theft, Robbery, case, Complaint, Investigation, Bekal: L&T Construction Company's construction materials worth Rs 20 lakhs were looted.


കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനും, ഈ വര്‍ഷം ഏപ്രില്‍ നാലിനും ഇടയിലുള്ള ദിവസങ്ങളിലാണ് മോഷണം നടന്നതെന്ന് കംപനി ജോലിക്കാരനായ തൃശൂര്‍ പേരാമംഗലം സ്വദേശി എ ബി വിനു കൃഷ്ണന്‍ ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

News, Kerala, Top-Headlines, Police, Crime, Theft, Robbery, case, Complaint, Investigation, Bekal: L&T Construction Company's construction materials worth Rs 20 lakhs were looted.


Keywords: News, Kerala, Top-Headlines, Police, Crime, Theft, Robbery, case, Complaint, Investigation, Bekal: L&T Construction Company's construction materials worth Rs 20 lakhs were looted.

Post a Comment