ബേക്കല്‍: (www.kasargodvartha.com) ലക്ഷങ്ങള്‍ വിലമതിക്കുന്ന എം ഡി എം എ മയക്കുമരുന്നുമായി യുവതി അടക്കം നാല് പേരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബൂബകര്‍ (35), ഇയാളുടെ ഭാര്യ അമീന അസറ (23), കര്‍ണാടക കല്യാണ നഗറിലെ എ കെ വസീം (32), ബെംഗ്‌ളൂറു സ്വദേശി സൂരജ് (32) എന്നിവരെയാണ് സിഐ യു പി വിപിന്റെ നേതൃത്വത്തില്‍ ഉദുമ പള്ളത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കാര്‍ പരിശോധിച്ചപ്പോഴാണ് 150 ഗ്രാമിലേറെ എം ഡി എം എ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ബെംഗ്‌ളൂറില്‍നിന്ന് കടത്തിക്കൊണ്ടുവരികയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചതായും കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.
Keywords: News, Kerala, Top-Headlines, Kasaragod, Bekal, Police, Arrested, Accused, Couple, Police Station, MDMA, Bekal: Couples And Two Others Arrested In MDMA Case.