പൗരത്വ കരി നിയമത്തിനെതിരെ നടന്ന ധീരമായ ചെറുത്തു നില്‍പ്പിന്റെ ഐകണ്‍ ആണ് ഷാഹിന്‍ബാഗ്. സീതാറാം യെച്ചൂരിയും വൃന്ദയുമെല്ലാം പലവട്ടം ചേര്‍ന്ന് നിന്ന സ്ഥലമാണ് ഷാഹിന്‍ബാഗ്. അവിടത്തുകാരനാണ് ശാരൂഖ് എന്നതും മത താരതമ്യ പഠനവും സംവാദവുമെന്നതിനപ്പുറത്ത് ഭീകരതയുടെയും തീവ്രവാദത്തിന്റെയും മുദ്രകളിതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത സാകിര്‍ നായിക്കിന്റെ പ്രസംഗങ്ങളുടെ ശ്രോതാവാണയാളെന്നതും ഈ കുറ്റകൃത്യത്തിലേക്ക് അയാളെ നയിച്ച പ്രേരണയാണെന്ന് ധ്വനിപ്പിച്ചു കൊണ്ട് അന്വേഷണത്തലവന്‍ പുറപ്പെടുവിച്ച അഭിപ്രായ പ്രകടനത്തിന്റെ ലക്ഷ്യം സംഘീ അജന്‍ഡക്ക് വളമിട്ട് കൊടുക്കലാണ്.
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സംഘീ സ്വപ്നവും യുഡിഎഫ് മുക്ത കേരളമെന്ന പിണറായി വിജയന്റെ കനവും സമ്മേളിക്കുന്ന ഏകബിന്ദുവിലേക്കുള്ള പ്രയാണത്തിന് രണ്ടുപേരും ചേര്‍ന്ന് പ്രയോഗിച്ച വിഷായുധമാണ് ശാരൂഖ് സെയ്ഫി. ഇത്രയും നിഗൂഢത നിറഞ്ഞൊരാക്രമണത്തിന്റെ കാരണം ശാരൂഖ് എന്നൊരു വ്യക്തിയുടെ നാടിന്റെയും അയാള്‍ കേള്‍ക്കാറുള്ള പ്രസംഗത്തിന്റെയും പിരടിയില്‍ വെച്ച് കെട്ടി മൂന്നു പേരുടെ മരണം ഭയം കാരണം രക്ഷപ്പെടാനുള്ള ചാട്ടത്തിലൊതുക്കി ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് സര്‍കാര്‍ വ്യക്തമാക്കണം.
മുഖ്യമന്ത്രി കമ്യൂണിസ്റ്റ് കുപ്പായമിട്ട് ഇനിയും മോഡിപ്പണി തുടരരുത്. ഈ നാടിനെക്കീറി മുറിക്കരുത്. മലയാള മണ്ണിന്റെ സ്വാസ്ഥ്യത്തെ ചുട്ടെരിക്കരുത്. കമ്യൂണിസ്റ്റ് ആയി നില്‍ക്കാന്‍ കഴിയാത്ത വിധം വിധേയപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ പൊലീസ് വകുപ്പിനെയെങ്കിലും കമ്യൂണിസ്റ്റുകാര്‍ക്ക് വിട്ടു കൊടുക്കണമെന്നും അവര്‍ ശാരൂഖിന്റെ പിറകിലെ സംഘിയെ കണ്ടെത്തെട്ടെയെന്നും ബശീര്‍ വെള്ളിക്കോത്ത് പറഞ്ഞു.
Keywords: Basheer Vellikkoth, Elathur-Case, Muslim-League-News, Pinarayi-Vijayan-News, Kerala News, Malayalam News, Kasaragod News, Basheer Vellikkoth slams LDF Govt.
< !- START disable copy paste -->