ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കളനാട് ജുമാ മസ്ജിദിന് സമീപമാണ് അപകടം. ബേക്കൽ മൗവ്വലിൽ നിന്നും കാസർകോട്ടെ കണ്ണാശുപത്രിയിലേക്ക് റുഖ്‌സാനയെ കാണിക്കാൻ വരുമ്പോഴാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ റുഖ്‌സാനയെ ഉദുമയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓടോറിക്ഷ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. അപകടത്തിൽ ഓടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു.
കെഎൽ 60 യു 0187 നമ്പർ ഓടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. ഗൾഫിൽ ജോലി ചെയ്യുന്ന ശെയ്ഖ് റജബ് അലിയാണ് റുഖ്‌സാനയുടെ ഭർത്താവ്. മറ്റുമക്കൾ: റൂഹി റജബ് അലി, റസിയ. മേൽപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kerala, News, Kasaragod, Movval, Accident, Obituary, Injured, Police, Investigation, Hospital, Mother, Son, Kalanad, Autorickshaw overturned; Woman dies, two others seriously injured.