Join Whatsapp Group. Join now!
Aster MIMS 06/06/2023

Killed | മാലിയില്‍ സൈനിക കേന്ദ്രത്തിന് സമീപം ബോംബ് സ്‌ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത #Mali-Explodes, #Bomb-Explodes-Military-Base, #World-News

ബമാകോ: (www.kasargodvartha.com) മാലിയില്‍ സൈനിക കേന്ദ്രത്തിന് സമീപം നടന്ന ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. മോപ്തി മേഖലയിലെ സവാരെ നഗരത്തിന് സമീപത്താണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ 60 പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കി.

പ്രദേശത്തെ വിമാനത്താവളവും സൈനിക കേന്ദ്രവും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് സാധാരണ പൗരന്മാര്‍ക്കാണ്. സ്‌ഫോടനത്തില്‍ നിരവധി വീടുകളും ഒരു പെട്രോള്‍ ബങ്കും തകര്‍ന്നതായി മാലിയന്‍ സൈന്യം പറഞ്ഞു. 

Mali, News, World, Bomb, Explode, Military base, Killed, Crime, Top-Headlines,  At least 10 people killed as car bomb explodes near military base in central Mali.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും സൈന്യം അറിയിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെന്ന് റിപോര്‍ടുകള്‍ പറയുന്നു.

Keywords: Mali, News, World, Bomb, Explode, Military base, Killed, Crime, Top-Headlines,  At least 10 people killed as car bomb explodes near military base in central Mali.

Post a Comment