വിവിധ പോക്സോ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടി അധികതടവ് അനുഭവിക്കണം. 2018 ഓഗസ്റ്റ് മൂന്നിന് രാത്രി 8.30 മണിയോടെ ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിക്കുകയും ചെയ്തത് അന്നത്തെ ബേഡകം സബ് ഇൻസ്പെക്ടർ ആയിരുന്ന ടി ദാമോദരനാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.
Court Verdict | വീട്ടിൽ അതിക്രമിച്ച് കയറി 17 കാരിയെ കത്തിവീശി പരുക്കേൽപിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്‌തെന്ന കേസിൽ യുവാവിന് 7.5 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും
ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത് #Court-Verdict-News, #Kasaragod-Sessions-Court, #കാസർകോട്-വാർത്തകൾ, #POCSO-Act
കാസർകോട്: (www.kasargodvartha.com) സഹോദരിക്കൊപ്പം താമസിക്കുന്ന 17 വയസുള്ള പെൺകുട്ടിയെ, വീട്ടിൽ അതിക്രമിച്ചു കയറി കത്തിവീശി പരുക്കേൽപിക്കുകയും ലൈംഗിക ഉദ്ദ്യേശത്തോട് കൂടി കയറിപ്പിടിച്ച് മാനഹാനി വരുത്തുകയും ചെയ്‌തെന്ന കേസിൽ യുവാവിന് ഏഴര വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ജയറാമിനെ (37) യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്.