സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ ഡിസംബറില്‍ ആണ് സംഭവം.. ആരുമില്ലാത്ത സമയത്ത് വീട്ടില്‍ കയറി 14 വയസുള്ള പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതി പീഡനദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി മറ്റൊരു പെണ്‍കുട്ടിക്ക് കാണിച്ചു. ആ പെണ്‍കുട്ടി പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയോട് ഈ കാര്യം പറയുകയും അമ്മ വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
വിഷ്ണു മറ്റ് പല പെണ്‍കുട്ടികളെയും തന്റെ ഇംഗിതത്തിന് ഇരയാക്കാന്‍ ലക്ഷ്യമിട്ടിരുന്നതായാണ് പൊലീസ് നല്‍കുന്ന സൂചന. ഇതിന്റെ ഭാഗമായാണ് മറ്റ് പെണ്‍കുട്ടികളെ പ്രതി ദൃശ്യം കാണിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. പെണ്‍കുട്ടിയില്‍ നിന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും വിവരങ്ങള്‍ തേടിയിരുന്നു. ചിറ്റാരിക്കാല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങും. കുറ്റകൃത്യ മനോഭാവമുള്ള യുവാവ് പൊലീസ് സേനയിലെത്തിയാലുള്ള അവസ്ഥയും ഇപ്പോള്‍ ചര്‍ചാ വിഷയമായിട്ടുണ്ട്. പോക്‌സോ കേസില്‍ കുടുങ്ങിയതോടെ യുവാവിന്റെ പൊലീസ് യൂണിഫോം അണിയാനുള്ള മോഹം അടഞ്ഞുകഴിഞ്ഞു.
Keywords: Parappa, Kasaragod, Kerala, News, Assault, Complaint, Investigation,Case, Police, Police Station, Pocso, Arrest, Remand, Top-Headlines, Assault complaint: Further investigation against Vishnu.
< !- START disable copy paste -->