തിങ്കളാഴ്ച രാവിലെ 10.50നാണ് അമിത് ഷാ സ്വകാര്യ ഹെലികോപ്റ്ററിൽ മൈസൂറു വിമാനത്താവളത്തിൽ വന്നിറങ്ങിയത്. പ്രതാപ് സിംഹ എംപി, എസ്എ രാംദാസ് എംഎൽഎ, മേയർ ശിവകുമാർ, കർണാടക മൃഗശാല അതോറിറ്റി ചെയർമാൻ എം ശിവകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. റോഡ് മാർഗം സഞ്ചരിച്ച് ഷാ 11.30ന് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ എത്തി. മുഖ്യ പൂജാരി ശശിശേഖർ ദീക്ഷിത്, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗോവിന്ദരാജു എന്നിവർ സ്വീകരിച്ചു.
ദീക്ഷിതിന്റെ നേതൃത്വത്തിൽ അമിത് ഷാക്ക് വേണ്ടി പ്രത്യേകം പൂജകൾ നടത്തി. കാൽ മണിക്കൂറിലേറെ ക്ഷേത്രത്തിൽ ചിലവഴിച്ച ആഭ്യന്തര മന്ത്രി ഗ്രൂപ് ഫോടോക്ക് പോസ് ചെയ്തു. മൈസൂറു വിമാനത്താവളത്തിലേക്ക് റോഡ് മാർഗം തന്നെ സഞ്ചരിച്ച് ഹെലികോപ്റ്ററിൽ ഗുണ്ടൽപേട്ടയിലേക്ക് തിരിച്ചു. ഉച്ച 12.50ന് ഗുണ്ടൽപേട്ടയിൽ ഇറങ്ങിയ ആഭ്യന്തര മന്ത്രി മഡഹള്ളി സർകിൾ മുതൽ ബസ് സ്റ്റാൻഡ് വരെ അര കിലോമീറ്റർ റോഡ്ഷോ നടത്തി. ഗുണ്ടൽപേട്ട ബിജെപി സ്ഥാനാർഥി സിഎസ് നിരഞ്ജൻ കുമാർ, മൈസൂറു-കുടക് എംപി പ്രതാപ് സിംഹ എന്നിവർ ഒപ്പം സഞ്ചരിച്ചു.
Keywords: News, Top-Headlines, Manglore, Politics, Amit Shah, Temple, Karnataka, Election, Helicopter, Administrative Oficer, Amit Shah offers prayers at Sri Chamundeshwari Devi Temple.
< !- START disable copy paste -->