ഈ സാഹചര്യത്തിലാണ് കൗമാരപ്രായക്കാരുടെ വളര്‍ചാ മാറ്റങ്ങളും സമ്മര്‍ദങ്ങള്‍ക്കും കരുത്തും കരുതലും പകരുന്നതിന് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ രാഷ്ട്രീയ കിഷോര്‍ സ്വാസ്ഥ്യ കാര്യക്രം (RKSK) എന്ന ആരോഗ്യ പരിപാടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കൗമാരക്കാരുടെ ശാരീരിക-മാനസിക-സാമൂഹിക ആരോഗ്യം ലക്ഷ്യം വച്ചുകൊണ്ടുള്ള കൗണ്‍സിലിങ് സേവനം, ക്ലിനികല്‍ റെഫറല്‍ സേവനം നല്‍കുന്നതിനുവേണ്ടി ഓരോ ഹെല്‍ത് ബ്ലോകിലും കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ച് വരികയാണ്.
ഇത്തരം സേവനങ്ങള്‍ ആവശ്യമുള്ള കൗമാരപ്രായക്കാരെ കണ്ടെത്താനും അവര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും സേവനങ്ങളും നല്‍കാനും കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ കൗണ്‍സിലിംഗ് സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് അധികൃതര്‍ അഭ്യര്‍ഥിക്കുന്നത്. മാനസിക പ്രയാസങ്ങള്‍ നേരിടുന്ന കുട്ടികളെ കൗമാര സൗഹൃദ ആരോഗ്യ സൗഹൃദ കേന്ദ്രത്തിലേക്ക് എത്തിക്കുക വഴി നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ഭാഗമാകാമെന്നാണ് അധികൃതര്‍ ഉണര്‍ത്തുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെ കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ കേന്ദ്രത്തില്‍ സേവനം ലഭ്യമാണ്. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9745148761.
Keywords: Health-News, Kasaragod-General-Hospital, Mental-Health-News, Friendly Health Center, Health, Treatment, Kerala News, Malayalam News, Kasaragod News, Adolescent Friendly Health Center for teenagers at Kasaragod General Hospital.
< !- START disable copy paste -->