തിരുവനന്തപുരം: (www.kasargodvartha.com) വികസനത്തെ ആരും എതിര്‍ക്കുന്നില്ലെന്നും സാധാരണക്കാരന്റെ നെഞ്ചിലൂടെ മഞ്ഞകുറ്റികള്‍ അടിച്ചു കൊണ്ടുള്ളതല്ല വികസനമെന്നും സിനിമാ-സീരിയല്‍ നടന്‍ വിവേക് ഗോപന്‍. ഫെയ്‌സ്ബുക് പോസ്റ്റിലൂടെയായിരുന്നു താരം ഇക്കാര്യം കുറിച്ചത്. ഇത് പുതിയ ഭാരതമെന്നും വന്ദേഭാരതിന്റെ ആദ്യ യാത്രയില്‍ പങ്കെടുത്ത ചിത്രത്തിനൊപ്പം കുറിച്ചു.
ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
ജീവിതത്തിന്റെ യാത്രയില്‍ എന്നും 'ഓര്‍മിക്കാന്‍ ഒരു യാത്ര കൂടി'. വികസനത്തിന്റെ യാത്ര. ഭാരത എഞ്ചിനീയര്‍മാര്‍ നിര്‍മിച്ച MADE IN INDIA ഹൈ സ്പീഡ് ട്രെയിന്‍ വന്ദേ ഭാരതിന്റെ മലയാളി മണ്ണിലൂടെ ഉള്ള ആദ്യ ഒഫീഷ്യല്‍ യാത്ര. ഇത് പുതിയ ഭാരതം. വികസനത്തെ ആരും എതിര്‍ക്കുന്നില്ല, അത് പക്ഷെ സാധാരകാരുടെ നെഞ്ചിലൂടെ മഞ്ഞകുറ്റികള്‍ അടിച്ചു കൊണ്ട് ആവരുത്.
Keywords: Thiruvananthapuram, News, Kerala, Cinema, Actor, Entertainment, Vivek Gopan, Vande Bharat, Train, Travel, Actor Vivek Gopan support Vande Bharat.