ബൈക് മോഷണ കേസില്‍ അടുത്തിടെയാണ് നവാസിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കാസര്‍കോട് സ്‌പെഷ്യല്‍ ജയിലില്‍ കഴിയുകയായിരുന്നു. അതിനിടെ അസുഖത്തെ തുടര്‍ന്നാണ് നവാസിനെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ച വൈകീട്ടോടെ സുരക്ഷാജീവനക്കാരന്റെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നവാസിനെ പിടികൂടുന്നതിനായി പൊലീസ് വ്യാപക അന്വേഷണമാണ് നടത്തിവരുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ ദേശീയപാതയിലും പരിസരത്തും പൊലീസ് ബുധനാഴ്ച രാത്രി തിരച്ചില്‍ നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന തുടരുകയാണ്.
Keywords: Kannur-News, Kerala, News, Top-Headlines, Escape, Vehicle, Robbery, Case, Arrest, Remand, Hospital, Police Station, Police, Jail, Investigation, CCTV, Accused Escapes From Hospital.
< !- START disable copy paste -->