city-gold-ad-for-blogger

Obituary | കേരള മുസ്ലിം ജമാഅത് എടച്ചാക്കൈ യൂനിറ്റ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ ഹാജി എരോൽ ദുബൈയില്‍ നിര്യാതനായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com) കേരള മുസ്ലിം ജമാഅത് എടച്ചാക്കൈ യൂനിറ്റ് പ്രസിഡന്റും ദുബൈയിലെ ജാമിഅ സഅദിയ്യ അറബിയ്യയുടെ ദീര്‍ഘകാല ഓര്‍ഗനൈസറുമായിരുന്ന എരോല്‍ അബ്ദുല്‍ ഖാദിര്‍ ഹാജി (72) നിര്യാതനായി. വര്‍ഷങ്ങളായി പടന്ന എടച്ചാക്കൈയില്‍ താമസമാക്കിയ അബ്ദുല്‍ ഖാദിര്‍ ഹാജി പ്രവാസ ജീവിതം മതിയാക്കി നാട്ടിലായിരുന്നു.
           
Obituary | കേരള മുസ്ലിം ജമാഅത് എടച്ചാക്കൈ യൂനിറ്റ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ ഹാജി എരോൽ ദുബൈയില്‍ നിര്യാതനായി

രണ്ടാഴ്ച മുമ്പാണ് സന്ദര്‍ശനാര്‍ഥം ദുബൈയില്‍ പോയത്. മുറിയില്‍ സുഹൃത്തുക്കളോടൊപ്പം സംസാരിച്ച് കൊണ്ടിരിക്കെ നെഞ്ച് വേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യമാര്‍: ആയിഷ ബേക്കല്‍, ടികെസി സൈനബ അഴിക്കല്‍. മക്കള്‍: സ്വാലിഹ്, ശഫീഖ് (ദുബൈ), ഖൈറുന്നിസ,  ശാഹിദ, നിസ്റത്ത്. മരുമക്കള്‍: അന്‍സാദ് അലി, സഫീര്‍, അശ്റഫ്, ഫാഇസ, രഹന. സഹോദരങ്ങള്‍: കുഞ്ഞഹ്മദ് സഅദി, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ നാസര്‍, സുബൈര്‍, ആഇശ, നഫീസ, പരേതയായ ഖദീജ.

നിര്യാണത്തില്‍ ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജെനറല്‍ സെക്രടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, വര്‍കിങ്ങ് സെക്രടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സെക്രടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കേരള മുസ്ലിം ജമാഅത് ജില്ലാ ജെനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സഅദിയ്യ ദുബൈ കമിറ്റി പ്രസിഡന്റ് സയ്യിദ് ത്വാഹ ബാഫഖി, ജെനറല്‍ സെക്രടറി അമീര്‍ ഹസന്‍, യൂഎഇ ഓര്‍ഗനൈസര്‍ അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, കേരള മുസ്ലിം ജമാഅത് തൃക്കരിപ്പൂര്‍ സോണ്‍ പ്രസിഡന്റ് എ ബി അബ്ദുല്ല മാസ്റ്റര്‍, സെക്രടറി  ഇ കെ അബൂബകര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. മയ്യിത് നിസ്‌കരിക്കാനും പ്രത്യേക പ്രാർഥന നടത്താനും നേതാക്കള്‍ അഭ്യർഥിച്ചു.
           
Obituary | കേരള മുസ്ലിം ജമാഅത് എടച്ചാക്കൈ യൂനിറ്റ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ ഹാജി എരോൽ ദുബൈയില്‍ നിര്യാതനായി

Keywords:  Abdul Khader Haji Erol Passed away, Kasaragod-News, Kerala, Kasaragod, Obituary, Dubai, Edachakkai, Kerala Muslim Jamaath.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia