Join Whatsapp Group. Join now!
Aster MIMS 10/10/2023

Ram Temple | അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ആകാശക്കാഴ്ച! മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഹെലികോപ്റ്ററിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ വൈറൽ

ദേവേന്ദ്ര ഫഡ്‌നാവിസ്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് ഒപ്പം അയോധ്യയിൽ സന്ദർശനം നടത്തിയിരുന്നു, #Ram-Temple-News, #Ayodhya-News, #വൈറൽ-വീഡിയോ
അയോധ്യ: (www.kasargodvartha.com) മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പങ്കുവെച്ച ഉത്തർപ്രദേശിലെ അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ആകാശക്കാഴ്ച സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ദേവേന്ദ്ര ഫഡ്‌നാവിസ്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും ബിജെപിയുടെയും ശിവസേനയുടെയും എംഎൽഎമാർക്കുമൊപ്പം കഴിഞ്ഞദിവസം അയോധ്യയിൽ സന്ദർശനം നടത്തിയിരുന്നു.

News, Top-Headlines, National, Ministers, Visit, Uthar Pradesh, Viral-Video, Video, Social-Media, A bird's eye view of Ayodhya's Ram Temple, courtesy Devendra Fadnavis.


അതിനിടയിലാണ് ഹെലികോപ്റ്ററിൽ നിന്ന് ഫഡ്‌നാവിസ് ദൃശ്യങ്ങൾ പകർത്തിയത്. 'ഇങ്ങനെയാണ് അയോധ്യയിൽ പ്രഭു ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ലഖ്‌നൗവിൽ നിന്ന് അയോധ്യയിലേക്കുള്ള വഴിയിൽ ഹെലികോപ്റ്ററിൽ നിന്നുള്ള ആകാശകാഴ്ച. ജയ് ശ്രീറാം', ഫഡ്‌നാവിസ് വീഡിയോ പങ്കിട്ട് ട്വീറ്റ് ചെയ്തു.

നേരത്തെ, 'പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോദി പണി തുടങ്ങി, കോടിക്കണക്കിന് രാമഭക്തരുടെ സ്വപ്നം പൂവണിയുന്നു. തീയതി ചോദിച്ചവർക്കും വീട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്തു', എന്ന് ഫഡ്‌നാവിസ് വിമർശനങ്ങളോട് പ്രതികരിച്ചിരുന്നു.

2019 നവംബറിൽ, സുപ്രീം കോടതിയുടെ അഞ്ച് ജഡ്ജുമാരുടെ ബെഞ്ച് ക്ഷേത്രത്തിന് അനുകൂലമായി ഏകകണ്ഠമായി വിധി പുറപ്പെടുവിക്കുകയും, പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കത്തിന് അറുതി വരുത്തുകയും ക്ഷേത്രത്തിന്റെ നിർമാണത്തിന് വഴിയൊരുക്കുകയും ചെയ്തു. അടുത്ത വർഷം ജനുവരിയിൽ ക്ഷേത്രം ഭക്തർക്കായി തുറന്നുനൽകുമെന്നാണ് കരുതുന്നത്.

Keywords: News, Top-Headlines, National, Ministers, Visit, Uthar Pradesh, Viral-Video, Video, Social-Media, A bird's eye view of Ayodhya's Ram Temple, courtesy Devendra Fadnavis.

Post a Comment