Join Whatsapp Group. Join now!
Aster MIMS 06/06/2023

വ്രത ശുദ്ധിയുടെ പുണ്യവുമായി നാടെങ്ങും ഈദുൽ ഫിത്വർ ആഘോഷത്തിൽ; പൊലിമയുടെ പെരുന്നാളുമായി വിശ്വാസികൾ

പെരുന്നാൾ നിസ്‌കാരത്തിന് ജനപ്രവാഹം #Eid-Ul-Fitr-News, #Ramadan-News, #Muslim-Festivals, #കാസർകോട്-വാർത്തകൾ #Eid-Ul-Fitr-News, #Ramadan-News, #Musl
കാസർകോട്:(www.kasargodvartha.com) വ്രത ശുദ്ധിയുടെ നിറവിൽ സംസ്ഥാനത്ത് ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. തക്ബീർ ധ്വനികളുടെ ആരവങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പെരുന്നാൾ നിസ്കാരത്തിനായി പുതുവസ്ത്രങ്ങൾ അണിഞ്ഞു ആബാലവൃദ്ധം ജനങ്ങളും പള്ളികളിലേക്കൊഴുകി. ചിലയിടങ്ങളിൽ ഈദ് ഗാഹുകളും ഒരുക്കിയിരുന്നു. പണ്ഡിത പ്രമുഖരും ഖത്വീബുമാരും ഇമാമുമാരും പെരുന്നാൾ നിസ്കാരത്തിനും ഖുത്ബയ്ക്കും നേതൃത്വം നൽകി.


റമദാനിൽ നേടിയെടുത്ത ചൈതന്യം നിലനിർത്താനും ഐക്യത്തോടെയും സഹോദര്യത്തോടെയും പെരുന്നാൾ ആഘോഷിക്കണമെന്നും ഖത്വീബുമാർ പെരുന്നാൾ സന്ദേശത്തിൽ ഉണർത്തി. പരസ്പരം ആശ്ലേഷിച്ചും പെരുന്നാൾ ആശംസകൾ കൈമാറിയുമാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങിയത്. പെരുന്നാളിന് ആരും പട്ടിണി കിടക്കരുതെന്ന വലിയ സന്ദേശവുമായി നിര്‍ബന്ധ ദാനധര്‍മമായ ഫിത്വര്‍ സകാത് കൊടുത്തുകൊണ്ടാണ് പെരുന്നാള്‍ ആഘോഷത്തിലേക്ക് വിശ്വാസികൾ കടന്നത്.

Eid-Ul-Fitr-News, Ramadan-News, Muslim-Festivals, കാസർകോട്-വാർത്തകൾ, Kerala celebrates Eid Ul Fitr.


ബന്ധുവീടുകളിലും സുഹൃദ് വീടുകളിലും സന്ദര്‍ശനം നടത്തി ബന്ധങ്ങൾ സുദൃഢമാക്കിയും ഈദാശംസകള്‍ കൈമാറിയും പെരുന്നാളിന്റെ പൊലിമ ഒട്ടും കുറയാതെ ആഘോഷത്തിലാണ് മുസ്ലിംകൾ. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ചയായിരുന്നു ഈദുൽ ഫിത്വർ.


Keywords: Eid-Ul-Fitr-News, Ramadan-News, Muslim-Festivals, കാസർകോട്-വാർത്തകൾ, Kerala celebrates Eid Ul Fitr.

Post a Comment