നിയമപരമല്ലാതെ പ്രവാസികളില്‍ നിന്നും നാട്ടിലെ ബന്ധുക്കളെ ഏല്‍പിക്കാമെന്ന് പറഞ്ഞ് വാങ്ങുന്ന പണം നാട്ടിലുള്ള ഹവാല ഇടപാടുകാര്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നതെന്നും ഗള്‍ഫില്‍ പ്രവാസികളില്‍ നിന്നും ശേഖരിക്കുന്ന പണം അവിടെ നിന്നും സ്വര്‍ണം വാങ്ങി കള്ളക്കടത്തിനും മറ്റ് കടത്തുക്കള്‍ക്കുമായി ഉപയോഗിക്കുകയാണ് ചെയ്തുവരുന്നതെന്നും പൊലീസ് പറഞ്ഞു.
വന്‍ സാമ്പത്തിക ലാഭമാണ് നികുതി വെട്ടിപ്പിലൂടെ കള്ളക്കടത്ത് സംഘങ്ങള്‍ ഉണ്ടാക്കുന്നതെന്നും ചങ്കൂറ്റവും റിസ്‌ക് ഏറ്റെടുക്കാനുള്ള ധൈര്യവും ഉള്ള ചെറുപ്പകാരെ വെച്ചാണ് ഇവയെല്ലാം ചെയ്യിക്കുന്നതെന്നും സ്ത്രീകള്‍ വരെ ഇപ്പോള്‍ സ്വര്‍ണ കള്ളക്കടത്തിന് ഇറങ്ങുന്നുവെന്നത് കസ്റ്റംസ് - റവന്യൂ ഇന്റലിജജന്‍സ് - എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നൂറില്‍ ഒന്നോ രണ്ടോ പേരാണ് ഇങ്ങനെ അന്വേഷണ സംഘത്തിന്റെ പിടിയിലകപ്പെടുന്നതെന്നും എത്രയോ ഇരട്ടി ലാഭം കൊയ്യുന്നതിനാല്‍ കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ഒരിക്കലും നഷ്ടമുണ്ടാകുന്നില്ലെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. കാഞ്ഞങ്ങാട്ട് പിടികൂടിയ ഹവാല പണം കോടതിയില്‍ ഹാജരാക്കി കസ്റ്റംസിനെയും എന്‍ഫോഴ്‌സ്‌മെന്റിനെയും വിവരം അറിയിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Hawala-Cash-News, Operation-Clean-Kasaragod, Hosdurg-News, Crime News, Malayalam News, Kerala News, Kasaragod News, 67 lakh rupees seized from Kanhangad was handed over from Gulf.