Join Whatsapp Group. Join now!
Aster MIMS 06/06/2023

Arrested | കുവൈതില്‍ മദ്യവും ലഹരി വസ്തുക്കളുമായി 6 പ്രവാസികള്‍ അറസ്റ്റില്‍

പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി #കുവൈത്-വാര്‍ത്തകള്‍, #Expat-Arrested, #Seized-Drugs-Alcohol

കുവൈത് സിറ്റി: (www.kasargodvartha.com) മദ്യവും ലഹരി വസ്തുക്കളുമായി ആറ് പ്രവാസികള്‍ പിടിയില്‍. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അഹ്‌മദി ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 

പിടിയിലായവരെയും ഇവരുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങളും കൂടി തുടര്‍ നടപടികള്‍ക്കായി പൊലീസ്, പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അതേസമയം അവധി ദിനങ്ങളില്‍ ഉള്‍പെടെ കുവൈതിന്റെ വിവിധ ഭാഗങ്ങളില്‍ നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ ലക്ഷ്യമിട്ട് വ്യാപക പരിശോധനകള്‍ നടന്നുവരികയാണ്.

Kuwait, News, Gulf, World, Top-Headlines, Crime, Police, 6 Expats caught with drugs and alcohol.

വിസാ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന 30 പ്രവാസികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇവരിലും വിവിധ രാജ്യക്കാരുണ്ടെന്നും വിവിധ മേഖലകളിലായി നടന്ന പരിശോധനയിലാണ് ഇവരും പിടിയിലായതെന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords: Kuwait, News, Gulf, World, Top-Headlines, Crime, Police, 6 Expats caught with drugs and alcohol.

Post a Comment