Join Whatsapp Group. Join now!
Aster MIMS 22/05/2023

Drowned | കനാലില്‍ കുടുംബത്തിലെ 5 പേര്‍ മുങ്ങി മരിച്ചു

മാണ്ട്യ ദൊഡകൊത്തഗരെയിലാണ് സംഭവം #Mangalore-News, #Karnataka-News, #ദക്ഷിണ-കന്നഡ-വാര്‍ത്തകള്‍, #Mandya-News, #Obituary-News
മംഗ്‌ളുറു: (www.kasargodvartha.com) പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ബെംഗ്‌ളൂറില്‍ നിന്ന് ബന്ധുവീട്ടില്‍ വന്ന അഞ്ചു പേര്‍ ചൊവ്വാഴ്ച വൈകുന്നേരം മാണ്ട്യ ദൊഡ്ഡകൊത്തഗരെ കനാലില്‍ മുങ്ങി മരിച്ചു. ബെംഗ്‌ളൂറു നീലസാന്ദ്ര ലേ ഔടില്‍ താമസക്കാരായ അനീസ ബീഗം (34), മകള്‍ മെഹ്താബ് (10), അമാനുല്ലയുടെ മക്കളായ അശ്‌റക് (28),ആഫിക (22), തസ്മിയ(22) എന്നിവരാണ് മരിച്ചത്.
            
Mangalore-News, Karnataka-News, Mandya-News, Obituary-News, Karnataka News, Malayalam News, 5 from Bengaluru drown in Mandya's VC canal.

ഹല്ലെഗെരെയിലെ ബന്ധുവീട്ടില്‍ വിരുന്നുവന്നവര്‍ കനാല്‍ വെള്ളത്തില്‍ കളിക്കുന്നതിനിടെ മെഹ്താബ് ഒഴുക്കില്‍ മുങ്ങിപ്പോവുകയായിരുന്നുവെന്ന് ബസറലു പൊലീസ് പറഞ്ഞു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മറ്റുള്ളവരും അപകടത്തില്‍ പെടുകയായിരുന്നു. അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു.

Keywords: Mangalore-News, Karnataka-News, Mandya-News, Obituary-News, Karnataka News, Malayalam News, 5 from Bengaluru drown in Mandya's VC canal.

Post a Comment