Join Whatsapp Group. Join now!
Aster MIMS 22/05/2023

Court Verdict | വ്യാപാരിയെ ഓടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊള്ളയടിച്ചെന്ന കേസില്‍ 4 പ്രതികള്‍ക്ക് 5 വര്‍ഷം തടവും പിഴയും

പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് Kasaragod News, Kerala News, Auto rickshaw, Kidnap Case, Court Verdict, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) വ്യാപാരിയെ ഓടോറിക്ഷയില്‍ തട്ടിക്കൊണ്ട് പോയി ആക്രമിച്ച് സ്വര്‍ണമാലയും പണവും എടിഎം കാര്‍ഡുകളും തട്ടിയെടുത്തെന്ന കേസിലെ പ്രതികള്‍ക്ക് കോടതി അഞ്ച് വര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് റാശിദ് (40), മുഹമ്മദ് അറഫാത് (36), കെഎം അബ്ദുര്‍ റഹ്മാന്‍ (62), കെഎ ശാബിര്‍ (32) എന്നിവരെയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സി ദീപു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം.
      
Kasaragod News, Kerala News, Auto rickshaw, Kidnap Case, Court Verdict, Crime News, Malayalam News, Assault, 4 sentenced to 5 years in prison for assault.

2017 ജൂലൈ അഞ്ചിന് രാത്രി 10 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കിന്‍ഫ്ര വസ്ത്ര നിര്‍മാണ ഫാക്ടറി ഉടമയും മധൂര്‍ സ്വദേശിയുമായ കെ സതീഷിനെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് കേസ്. കിന്‍ഫ്രയിലേക്ക് തമിഴ്നാട്ടിലെ തുണിസഞ്ചി നിര്‍മാണ ഫാക്ടറിയില്‍ നിന്നും വസ്ത്രങ്ങള്‍ കൊണ്ടുവരുന്നതിനായി ട്രെയിന്‍ കയറാന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് കാറിലെത്തിയ സതീശനെ നാലംഗ സംഘം തടഞ്ഞുനിര്‍ത്തുകയും ബലമായി പിടിച്ച് ഓടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോവുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
               
Kasaragod News, Kerala News, Auto rickshaw, Kidnap Case, Court Verdict, Crime News, Malayalam News, Assault, 4 sentenced to 5 years in prison for assault.

പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂടി ഡയറക്ടര്‍ നിഷ കുമാരി ഹാജരായി. നിലവിലെ കാസര്‍കോട് സിഐ പി അജിത് കുമാറായിരുന്ന കേസ് അന്വേഷിച്ചത്. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴയില്‍ നിന്ന് 50,000 രൂപ പരാതിക്കാരന് നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.

Keywords: Kasaragod News, Kerala News, Auto rickshaw, Kidnap Case, Court Verdict, Crime News, Malayalam News, Assault, 4 sentenced to 5 years in prison for assault.

Post a Comment