Join Whatsapp Group. Join now!
Aster MIMS 06/06/2023

Arrested | സഹോദരന്റെയും സഹോദരിയുടെയും വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ 3 പേര്‍ അറസ്റ്റില്‍

കളനാട് അയ്യങ്കോലിലാണ് മോഷണം നടന്നത് #Theft-News, #കാസര്‍കോട്-വാര്‍ത്തകള്‍, #Police-Investigation-News, #Kalanad-News, #മേല്‍പറമ്പ്-വാര്‍ത്തകള്‍
കളനാട്: (www.kasargodvartha.com) സഹോദരന്റെയും സഹോദരിയുടെയും വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ മണികണ്ഠന്‍ എന്ന വര്‍ക്കല മണികണ്ഠന്‍ (52), നസീര്‍ (55), അനില്‍ ദാസ് (49) എന്നിവരെയാണ് മേല്‍പറമ്പ് പൊലീസ് പിടികൂടിയത്. 2022 ഏപ്രില്‍ ഒമ്പതിന് രാത്രി എട്ട് മണിക്കും ഏപ്രില്‍ 10ന് രാവിലെ 07.30 മണിക്കും ഇടയിലുള്ള സമയത്ത് കളനാട് അയ്യങ്കോലിലെ അബ്ദുല്ലക്കുഞ്ഞി, സഹോദരി ബല്‍കീസ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.
        
Theft-News, Police-Investigation-News, Kalanad-News, Kerala News, Malayalam News, Kasaragod News, Crime News, Arrest News, Robbery News, 3 arrested for theft case.

അബ്ദുല്ലക്കുഞ്ഞി താമസിക്കുന്ന തറവാട് വീടിന്റെയും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന സഹോദരിയുടെ വീടിന്‍ന്റെയും പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. തറവാട് വീട്ടില്‍ നിന്നും ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങളും 37000 രൂപയും ബല്‍കീസിന്റെ വീട്ടില്‍ നിന്നും 37000 രൂപയുമാണ് നഷ്ടപ്പെട്ടത്.

വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളില്‍ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍കുമാര്‍, മേല്‍പറമ്പ് സിഐ ടി ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. മേല്‍പറമ്പ് എസ്‌ഐ അനുരൂപ് ആണ് കേസ് അന്വേഷിക്കുന്നത്.
            
Theft-News, Police-Investigation-News, Kalanad-News, Kerala News, Malayalam News, Kasaragod News, Crime News, Arrest News, Robbery News, 3 arrested for theft case.

Keywords: Theft-News, Police-Investigation-News, Kalanad-News, Kerala News, Malayalam News, Kasaragod News, Crime News, Arrest News, Robbery News, 3 arrested for theft case.
< !- START disable copy paste -->

Post a Comment