കാസര്‍കോട് കണ്‍ട്രോള്‍ റൂമിന് ഥാര്‍ ജീപും ഒരു ബൊലോറോയും രണ്ട് ബൈകും അനുവദിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്നു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയാണ് ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്. അഡീഷണല്‍ എസ് പി പികെ രാജീവ്, കാസര്‍കോട് ഡിവൈഎസ്പി പികെ സുധാകരന്‍ എന്നിവരും സംബന്ധിച്ചു.
പുതിയ വാഹനങ്ങള്‍ ലഭിച്ചതോടെ ഓപറേഷന്‍ ക്ലീന്‍ കാസര്‍കോട് ഉള്‍പെടെയുള്ള ജില്ലാ പൊലീസിന്റെ നടപടികള്‍ക്ക് ഗതിവേഗം കൈവരുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, News, Vehicles, Police, Jeep, Bike, Police Station, Flag-Off, DYSP, Top-Headlines, 10 new AC vehicles including Thar Jeep for Kasaragod Police.
< !- START disable copy paste -->