city-gold-ad-for-blogger

Sumalatha’s pic | ബിജെപി പക്ഷം ചേർന്ന സുമലത എംപിയുടെ പടം 'ലങ്കേഷ് രംഗമന്ദിര'ത്തിൽ നിന്ന് നീക്കി

മംഗ്ളുറു: (www.kasargodvartha.com) സുമലത എംപിയുടെ പടം മാണ്ട്യ ബിദരക്കര ഗ്രാമത്തിലെ 'ലങ്കേഷ് രംഗ മന്ദിര' തിയറ്റർ ചുമരിൽ നിന്ന് പ്രദേശവാസികൾ നീക്കം ചെയ്തു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ട്യ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച സുമലത ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്നാണിത്.
  
Sumalatha’s pic | ബിജെപി പക്ഷം ചേർന്ന സുമലത എംപിയുടെ പടം 'ലങ്കേഷ് രംഗമന്ദിര'ത്തിൽ നിന്ന് നീക്കി

മന്ത്രിയും നടനുമായിരുന്ന അംബരീഷിന്റെ സാമ്പത്തിക സഹായത്തോടെ നിർമിച്ചതാണ് തിയറ്റർ. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനെ തുടർന്ന് തിയറ്ററിന് അവരുടെ പേര് നൽകുകയായിരുന്നു. അംബരീഷിന്റെ വിധവ സുമലതക്ക് ധാരാളം വോടുകൾ ലഭിച്ച നാടാണ് ബിദരക്കര.
  
Sumalatha’s pic | ബിജെപി പക്ഷം ചേർന്ന സുമലത എംപിയുടെ പടം 'ലങ്കേഷ് രംഗമന്ദിര'ത്തിൽ നിന്ന് നീക്കി

അവരുടെ പടം കൂടി ഡോ. രാജ്കുമാർ, അംബരീഷ്, ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ ഫോടോകൾക്കൊപ്പം ചുമരിൽ സ്ഥാപിക്കുകയായിരുന്നുവെന്ന് എഴുത്തുകാരനും തിയറ്റർ പ്രവർത്തകനുമായ ബി ചന്ദ്ര ഗൗഡ പറഞ്ഞു. ഇനി അവർ ഈ ചുമരിന് കളങ്കമായതിനാൽ മാറ്റിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords:  Mangalore, Karnataka, News, Latest-News, Top-Headlines, Political-News, Politics, Political Party, BJP, MP, Vote, Youths remove Sumalatha’s pic in Mandya.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia