ബസ് കൻഡക്ടറായി ജോലി ചെയ്ത് വരികയായിരുന്നു ദീപക്. പയ്യന്നൂർ മൈ ജി ഷോപിലെ ജീവനക്കാരനാണ് ശോഭിത്ത്. ജോലി കഴിഞ്ഞ് ദീപക്, ശോഭിത്തിനെ കണ്ണാടിപ്പാറയിലെ വീട്ടിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയായിരുന്നു ദുരന്തം. നീലേശ്വരം ഭാഗത്ത് നിന്ന് ചെറുവത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈകിൽ എതിർദിശയിൽ നിന്ന് വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ച് വീണു. ദീപക് സംഭവ സ്ഥലത്തും ശോഭിത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയിൽ വെച്ചുമാണ് മരിച്ചത്. കുഞ്ഞിക്കുട്ടൻ വെളിച്ചപ്പാടൻ - വത്സല ദമ്പതികളുടെ മകനാണ് ദീപക്. സഹോദരൻ: പി വിവേക് (മാതൃഭൂമി ചാനൽ, എറണാകുളം). പി ബാബു - പരേതയായ ചാന്ദ്നി ദമ്പതികളുടെ മകനാണ് ശോഭിത്. സഹോദരി: ശോഭിത.
Keywords: Cheruvathur, Kasaragod, Kerala, News, Youth, Died, Accident, National Highway, Bike, Tanker-Lorry, Obituary, Top-Headlines, Youths die in bike-tanker collision.
< !- START disable copy paste -->