സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'ബുധനാഴ്ച വൈകീട്ട് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട സ്ഥലത്ത് സബ് ഇൻസ്പെക്ടർ എംവി ശ്രീദാസും സംഘവും എത്തിയപ്പോൾ അവിടെ നിൽക്കുകയായിരുന്ന അതിഥി തൊഴിലാളികളായ മൂന്നുപേർ പൊലീസ് ജീപ് കണ്ട് ഓടിപ്പോയി. പൊലീസ് പിന്തുടർന്ന് മൂവരെയും പിടികൂടുകയും അവരുടെ പക്കൽ നിന്ന് 1.200 കി ഗ്രാം കഞ്ചാവും പാൻ മസാലകളും ബീഡികളും കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഞ്ചാവ് ചെറിയ പാകറ്റുകളാക്കി ആവശ്യക്കാർക്ക് വിതരണംചെയ്തുവരികയാണ് ഇവർ. ഇടയ്ക്കിടെ കേരളം വിട്ടു പോകാറുള്ള മൂന്ന് പേരും പുറത്തുപോയി കഞ്ചാവ് വാങ്ങി ചെറിയ പാകറ്റുകളാക്കി ഉപയോഗക്കാർക്ക് നടന്ന് വിൽപന നടത്തുകയാണ് ചെയ്തുവന്നിരുന്നത്. ഇവരുടെ യാത്രകൾ, ഇടനിലക്കാർ, സ്ഥിരമായി ഉപയോഗിച്ച് വരുന്നവർ എന്നിവരുടെ വിവരങ്ങളും മറ്റും പൊലീസ് ശേഖരിച്ചു വരുന്നു'.
Keywords: Padanna, Kasaragod, Kerala, News, Youth, Arrest, Drugs, Police, Ganja, Police Station, Top-Headlines, Youths arrested with drugs.