Join Whatsapp Group. Join now!
Aster MIMS 06/06/2023

Arrested | കൊലക്കേസിലും വധശ്രമക്കേസിലും അടക്കം പ്രതിയായതിനെ തുടര്‍ന്ന് കാപ ചുമത്തി നാടുകടത്തിയ യുവാവ് നിയമം ലംഘിച്ചതിന് വീണ്ടും അറസ്റ്റില്‍

Youth who was deported under KAAPA arrested again for Violating law#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (www.kasargodvartha.com) കൊലക്കേസിലും വധശ്രമക്കേസിലും അടക്കം പ്രതിയായതിനെ തുടര്‍ന്ന് കാപ ചുമത്തി നാടുകടത്തിയ യുവാവ് നിയമം ലംഘിച്ചതിന് വീണ്ടും പിടിയിലായി. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജയേന്ദ്രന്‍ എന്ന ജെയു (47) വിനെയാണ് കാസര്‍കോട് സി ഐ പി അജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

2019 -ല്‍ ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ രമേശന്‍- ഫമീന ദമ്പതികളുടെ മകന്‍ ശാനവാസിനെ(27) കുത്തി കൊലപ്പെടുത്തി കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ പൊട്ടകിണറ്റില്‍ തള്ളിയെന്ന കേസിലെ രണ്ടാം പ്രതിയാണ് ജയേന്ദ്രന്‍. 

News, Kerala, State, Top-Headlines, Kasaragod, Uliyathaduka, Accuse, Arrested, Police, Crime, Youth who was deported under KAAPA arrested again for Violating law.


കൊട്ടാരക്കര സ്വദേശിയെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍വെച്ച് സോഡാകുപ്പി കൊണ്ട് കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് 307 വകുപ്പ് പ്രകാരം വധശ്രമക്കേസിലും മോഷണം, അടിപിടി തുടങ്ങിയ കേസിലും അടക്കം നാല് കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്ത് മംഗ്‌ളൂറിലേക്ക് നാടുകടത്തിയതെന്നും കാസര്‍കോട് എത്തരുതെന്ന നിയമം ലംഘിച്ചതിനാലാണ് യുവാവ് അറസ്റ്റിലായതെന്നും പൊലീസ് പറഞ്ഞു.


News, Kerala, State, Top-Headlines, Kasaragod, Uliyathaduka, Accuse, Arrested, Police, Crime, Youth who was deported under KAAPA arrested again for Violating law

Keywords: News, Kerala, State, Top-Headlines, Kasaragod, Uliyathaduka, Accuse, Arrested, Police, Crime, Youth who was deported under KAAPA arrested again for Violating law.

Post a Comment