Join Whatsapp Group. Join now!
Aster MIMS 25/06/2023

Attacked | 'വിദേശത്തെ കുടിപ്പക; ഭാര്യയ്ക്കൊപ്പം സ്‌കൂടറില്‍ പോകുകയായിരുന്ന യുവാവിനെ ബൈകിലെത്തിയ സംഘം വഴി തടഞ്ഞ് വെട്ടി പരുക്കേല്‍പിച്ചു'; പ്രതികള്‍ക്കായി തിരച്ചില്‍

Youth injured in assault, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഭാര്യയ്ക്കൊപ്പം സ്‌കൂടറില്‍ പോകുകയായിരുന്ന യുവാവിനെ ബൈകിലെത്തിയ സംഘം വഴി തടഞ്ഞ് വെട്ടി പരുക്കേല്‍പിച്ചതായി പരാതി. കാലിന് വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ യുവാവിനെ മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊടവത്തെ ചന്ദ്രനെ (42) യാണ് ആക്രമിച്ചത്. പ്രതികള്‍ക്കായി ഹൊസ്ദുര്‍ഗ് പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്.
                 
Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Crime, Assault, Investigation, Injured, Youth injured in assault.

മാവുങ്കാല്‍ നെല്ലിത്തറയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. അജിയെന്നയാളാണ് വെട്ടിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. വെട്ടേറ്റ് ചന്ദ്രന്റെ കാല്‍ പിളര്‍ന്ന നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അജി വിദേശത്ത് കള്ള് കച്ചവടം നടത്തിവന്നിരുന്നതായും ചന്ദ്രന്‍ വിവരം പൊലീസിന് ഒറ്റുകൊടുത്തതായും സംശയിച്ചാണ് ജയിലിലായിരുന്ന അജി നാട്ടിലെത്തി പക വീട്ടിയതെന്നാണ് ഹൊസ്ദുര്‍ഗ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
      
Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Crime, Assault, Investigation, Injured, Youth injured in assault.

രണ്ട് ബൈകുകളില്‍ പിന്തുടര്‍ന്ന് എത്തിയ സംഘമാണ് യുവാവിനെ വെട്ടിയതെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Crime, Assault, Investigation, Injured, Youth injured in assault.
< !- START disable copy paste -->

Post a Comment